ഇരിങ്ങാലക്കുട : കാരുകുളങ്ങര ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ആറ് ദിവസങ്ങളിലായി നടത്തുന്ന ഈ വർഷത്തെ തിരുവുത്സവം മാർച്ച് 20 (1200 മീനം 6) വ്യാഴം കൊടികയറി, മാർച്ച് 25 (1200 മീനം 11) ചൊവ്വാഴ്ച ആറാട്ടോടുകൂടി വിപുലമായ പരിപാടികളോടെ ഭക്തിനിർഭരമായി ആഘോഷിക്കുന്നു.
തൃശൂർ ജില്ലയിലെ തന്നെ പ്രധാന വൈഷ്‌ണവ അവതാര ക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. ഋഷിവര്യന്മാർ യാഗം നടത്തുകയും, തപസ്സ നുഷ്ഠിക്കുകയും ചെയ്തിരുന്ന ഈ പുണ്യഭൂമിയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രം ലക്ഷ്മി സമേതം കുടികൊള്ളുന്ന നരസിംഹസ്വാമിയാൽ ചൈതന്യ പൂരിതമാണ്. ചിട്ടയായ പൂജാവിധികാലും അനുഷ്‌ഠാനങ്ങളും കൊണ്ട് പ്രസിദ്ധമാണ് തിരുവുത്സവം എന്ന് തിരുവുത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് ശ്രീജിത്ത് മാസ്റ്റർ, സെക്രട്ടറി കൃഷ്ണകുമാർ ഇ. ട്രഷറർ രജീഷ് എന്നിവർ അറിയിച്ചു.
മാർച്ച് 20 വ്യാഴാഴ്ച വൈകിട്ട് 8 15ന് കൊടിയേറ്റ് തന്ത്രിമുഖ്യൻ നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കും. 8:30ന് മൃദംഗ മേള കൊരമ്പ മൃദംഗ കളരി, തുടർന്ന് പ്രസാദഊട്ട്.
രണ്ടാം ഉത്സവ നാളായ മാർച്ച് 21 വെള്ളിയാഴ്ച രാവിലെ 8 ന് ശീവേലി. 10.30 നവകം, പഞ്ചഗവ്യം അഭിഷേകം. വൈകീട്ട് 6.30 ന് ദീപാരാധന വൈകീട്ട് 6.30 ന് കലാസന്ധ്യ അവതരണം കാരുകുളങ്ങര ദേശത്തെ പ്രതിഭകൾ. രാത്രി 8.30 ന് കൊടിപ്പുറത്ത് വിളക്ക് മേളം – ചെറുശ്ശേരി കുട്ടൻമാരാർ & പാർട്ടി.
മൂന്നാം ഉത്സവ ദിനമായ മാർച്ച് 22 ശനിയാഴ്ച രാവിലെ 8 ന് ഉത്സവബലി 9 ന് ഉത്സവബലിദർശനം പറനിറയ്ക്കൽ, ഉത്സവബലി വഴിപാട് ഗോദവർമ്മ പി. കെ. ചാഴൂർ കോവിലകം. ഉച്ചയ്ക്ക് പ്രസാദഊട്ട്. വൈകീട്ട് 6.30 ന് ദീപാരാധന 6.45 ന് (സാസൊഫോൺ ) സമർപ്പണം : ഗംഗാധര മേനോൻ്റെ പാവന സ്‌മരണക്കായി മക്കൾ. രാത്രി 8.30 ന് വിളക്കെഴുന്നെള്ളിപ്പ്.
നാലാം ഉത്സവം വലിയ വിളക്ക് ദിനവുമായി മാർച്ച് 23 ഞായറാഴ്ച രാവിലെ 8 ന് ഉത്സവബലി 9 ന് ഉത്സവബലിദർശനം (പറ നിറയ്ക്കൽ, കാണിക്കയിടൽ പ്രധാനം) ഉത്സവബലി വഴിപാട് : കാശിനാഥൻ ഐക്കരപ്പറമ്പിൽ, കാരുകുളങ്ങര. ഉച്ചയ്ക്ക് പ്രസാദഊട്ട്. വൈകീട്ട് 5.30 ന് കാഴ്‌ചശീവേലി വൈകീട്ട് 6.30 ന് ദീപാരാധന വൈകീട്ട് 6.35 ന് കൈകൊട്ടിക്കളി അവതരണം- സൗപർണ്ണിക, കാരുകുളങ്ങര മേജർസെറ്റ് കഥകളി കഥ- നരസിംഹാവതാരം അവതരണം – കളിയരങ്ങ്, ഇരിങ്ങാലക്കുട. കഥകളി വഴിപാട് – രാജേഷ് വി. ഗോപിനാഥ്, ദേവനന്ദനം, കാരുകുളങ്ങര തുടർന്ന് വലിയവിളക്ക്
അഞ്ചാം ഉത്സവ ദിനമായ മാർച്ച് 24 തിങ്കളാഴ്ച രാവിലെ 8 ന് ശീവേലി 10.31 ന് നവകം, പഞ്ചഗവ്യം അഭിഷേകം വൈകീട്ട് 6.30 ന് ദീപാരാധന 6.40 ന് നൃത്തനൃത്യങ്ങൾ, അവതരണം ഗിരിജ വേണുഗോപാൽ & പാർട്ടി. രാത്രി 9 ന് പള്ളിവേട്ട എഴുന്നെള്ളിപ്പ് കാരുകുളങ്ങര പള്ളിവേട്ട ആൽത്തറയിൽനിന്ന് രാത്രി 9.15 ന് പഞ്ചവാദ്യം തുടർന്ന് പാണ്ടിമേളം.
ആറാം ഉത്സവം മാർച്ച് 25 ചൊവ്വാഴ്ച രാവിലെ 7.30 ന് ആറാട്ട് എഴുന്നെള്ളിപ്പ് കാരുകുളങ്ങര ആറാട്ട് കടവിൽ, തുടർന്ന് കൊടിക്കൽ പറ, കാണിക്ക ആറാട്ട് കഞ്ഞി, കൊടിയിറക്കൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive