മുരിയാട് : ലോക സീറോ വെയിസ്റ്റ് ദിനത്തിൻ്റെ പ്രചരണാർത്ഥം മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ക്ലീൻ ഗ്രീൻ മുരിയാടിൻ്റെ സന്ദേശവുമായി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നയിച്ച ക്ലീൻ ഗ്രീൻ മുരിയാട് ശുചിത്വ വിളംബര യാത്ര പുല്ലൂർ മേഖലയിൽ പര്യടനം നടത്തി. പുല്ലൂർ ഉരിയരിചിറ പരിസരത്ത് നിന്ന് ആരംഭിച്ച പര്യടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി , ക്ഷേമകാര്യ സമിതി ചെയർമാൻ സരിത സുരേഷ് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, ഭരണസമിതി അംഗം തോമസ് തൊകലത്ത്, പുല്ലൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.വി ചന്ദ്രൻ സെക്രട്ടറി ഇൻ ചാർജ് ജോഷി പി.ബി എന്നിവർ സംസാരിച്ചു.
മണി സജയൻ, സേവ്യർ ആളൂക്കാരൻ, നിഖിത അനൂപ്, റോസ്മി ജയേഷ് , നിജി വത്സൻ, നിത അർജ്ജുനൻ എന്നിവർ സംസാരിച്ചു. 17 വാർഡുകളിലും ശുചിത്വ സഭ പൂർത്തിയാക്കി. വാർഡ് തല ശുചീകരണ യജ്ഞവും നടത്തി കൊണ്ടാണ് ക്ലീൻഗ്രീൻ മുരിയാട് പ്രവർത്തനം പുരോഗമിക്കുന്നത്.
മുഴുവൻ റോഡുകളിലും പുല്ല് വെട്ടി വൃത്തിയാക്കിയും ശുചിത്വ സുന്ദര തെരുവുകൾ രൂപപ്പെടുത്തിയും പരിശോധനകൾ കർശനമാക്കിയും ക്ലീൻ ഗ്രീൻ പരിപാടി ഉജ്ജ്വല മുന്നേറ്റമാണ് നടത്തി കൊണ്ടീരിക്കുന്നത് . മാർച്ച് 30 ന് മുമ്പായി സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി മുരിയാട് ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിക്കുന്നതിനുള്ള മുന്നൊരുക്കമായിട്ടാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive