കൂടൽമാണിക്യം ക്ഷേത്രം കാരായ്മ അവകാശം നിർത്തി മറ്റൊരു വ്യക്തിക്ക് നല്കിയത് ദേവസ്വം ബോഡിൻ്റെ കെടുക്കാര്യസ്ഥത – സമസ്ത കേരള വാര്യർ സമാജം, ക്ഷേത്രത്തിലെ കാരായ്മ കഴകം പുന: സ്ഥാപിക്കണമെന്നും ആവശ്യം
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കാരായ്മ അവകാശം സംരക്ഷിക്കണമെന്ന് സമസ്ത കേരള വാര്യർ സമാജം. ക്ഷേത്രത്തിലെ കാരായ്മ അവകാശം നിർത്തി മറ്റൊരു വ്യക്തിക്ക് നല്കിയത് ദേവസ്വം ബോഡിൻ്റെ കെടുകാര്യ സ്ഥിതിയാണ് സൂചിപ്പിക്കുന്നത്. ഇതിനെതിരെ സമസ്ത കേരള വാര്യർ സമാജത്തിൻ്റെ നേതൃത്വത്തിൽ ക്ഷേത്രത്തിനു മുൻവശം നടന്ന പ്രതിഷേധ സംഗമം സമസ്ത കേരള വാര്യർ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രത്തിലെ കാരായ്മ കഴകം പുന: സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. കാരായ്മ കഴകം നടത്താൻ റിക്രൂട്ട്മെൻ്റ് ബോർഡിന് അവകാശമില്ല കൂടാതെ പിൻവാതിലിലൂടെ വ്യവസ്ഥ ചെയ്യേണ്ടതല്ലതെന്നും , ഇതിനെതിരെ ശക്തമായി കേരളത്തിലങ്ങോളം പ്രതിഷേധം അറിയിക്കുമെന്നും ജനറൽ സെക്രട്ടറി ചൂണ്ടി കാട്ടി.
സമാജം ദക്ഷിണ മേഖല സെക്രട്ടറി കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ വി.വി. ഗിരീശൻ, സംസ്ഥാന സെക്രട്ടറി എ.സി. സുരേഷ് , ക്ഷേത്രം തന്ത്രി പ്രതിനിധികളായ നെടുമ്പിള്ളി ഗോവിന്ദൻ നമ്പൂതിരി , തരണനെല്ലൂർ നാരായണൻ നമ്പൂതിരി , സമാജം ജില്ല പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണവാരിയർ , മണക്കാട് പരമേശ്വരൻ നമ്പൂതിരി , സി.ജി. മോഹന പിഷാരടി , കെ. ആർ. മോഹനൻ, കെ.വി. രാധാകൃഷ്ണൻ , ടി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive