ഇരിങ്ങാലക്കുട : നിയമവിരുദ്ധമായ അയിത്താചരണം നടത്തിയ കൂടൽ മണിക്യക്ഷേത്രം തന്ത്രിമാരേയും ദേവസ്വം അധികാരികളേയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൂടൽമാണിക്യക്ഷേത്ര ദേവസ്വം ഓഫീസിലേക്ക് ജാതി ഉന്മൂലന പ്രസ്ഥാനം, ശ്രീനാരായണ ദർശനവേദി SC/ST കൾച്ചറൽ ഫോറം കേരള എന്നി സംഘടനകളുടെ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ക്ഷേത്രങ്ങളെ ബ്രാഹ്മണാധിപത്യത്തിൽ നിന്നും മോചിപ്പിക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണെന്ന് മാധ്യമപ്രവർത്തകനും സാംസ്കാരിക ആക്ടിവിസ്റ്റുമായ ടി.ആർ രമേഷ് പറഞ്ഞു. ആൽത്തറക്കു സമീപം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുധനാഴ്ച രാവിലെ നടന്ന മാർച്ച് കുട്ടംകുളത്തിനു സമീപം പോലീസ് റോഡിൽ ബാരികേടുകൾ സ്ഥാപിച്ചു തടഞ്ഞു. തന്ത്രികൾ മുതൽ പാചകക്കാർ വരെയുളളവരെ ജാതിയോ പാരമ്പര്യമോ അടിസ്ഥാനമാക്കാതെ യോഗ്യത നിശ്ചയിച്ച് നിയമിക്കുക., അയിത്താചരണത്തിനു കൂട്ടുനിൽക്കുന്ന ദേവസ്വം അഡ്മിനിസ്ട്രേറ്ററെ ശിക്ഷിക്കുക , തുടങ്ങിയ പ്ലക്കാർഡുകൾ ഏന്തിയായിരുന്നു ആൽത്തറയിൽ നിന്നും ആരംഭിച്ച മാർച്ചിൽ.
ജാതി ഉന്മൂലന പ്രസ്ഥാനം സംസ്ഥാന കൺവീനർ എം.കെ.ദാസൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. പ്രൊവിൻ്റ് ആമുഖ പ്രസംഗം നടത്തി. നിയമവിരുദ്ധമായ അയിത്താചരണം നടത്തിയ കൂടൽ മണിക്യക്ഷേത്രം തന്ത്രിമാരേയും ദേവസ്വം അധികാരികളേയും പ്രോസിക്യൂട്ട് ചെയ്യുക, തന്ത്രികൾ മുതൽ പാചകക്കാർ വരെയുള്ളവരെ ജാതിയോ പാരമ്പര്യമോ അടിസ്ഥാനമാക്കാതെ യോഗ്ത നിശ്ചയിച്ച് നിയമിക്കുക,
മതേതര നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുക, അയിത്താചരണത്തിനു കൂട്ടുനിൽക്കുന്ന ദേവസ്വം അഡ്മിനിസ്റ്റ്രേട്ടറെ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച മാർച്ചിനെ ദേവസ്വം ഓഫീസിനു സമീപം ബാരിക്കേഡു വെച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് നടത്തിയ ധർണ്ണയെ അഭിവാദ്യം ചെയ്ത് എൻ.ബി അജിതൻ , വേണുഗോപാലൻ കുനിയിൽ, എ.കെ സന്തോഷ്, പ്രശാന്ത് ഈഴവൻ, ടി.സി. സുബ്രഹ്മണ്യൻ,
വി.എ.ബാലകൃഷ്ണൻ,ജയ പ്രകാശ് ഒളരി, ശശിക്കുട്ടൻ വാകത്താനം, എ.എം. അഖിൽകുമാർ
എൻ.ഡി വേണു, വിനോദ് കുമാർ രാമന്തളി , കെ.എസ് നിഹിൻ, മണികണ്ഠൻ മൂക്കുതല,തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive