ഇറിഡിയം തട്ടിപ്പിൽ ഇരിങ്ങാലക്കുടയിൽ ഒരു കേസ് രജിസ്റ്റർ ചെയ്തു

ഇരിങ്ങാലക്കുട : ഇറിഡിയം തട്ടിപ്പിൽ ഇരിങ്ങാലക്കുടയിൽ ഒരു കേസ് രജിസ്റ്റർ ചെയ്തതായി പോലീസ്. മാപ്രാണം സ്വദേശിയിൽ നിന്ന് 2018 ആഗസ്റ്റ് മാസം മുതൽ 2019 ജനുവരി മാസം വരെ പല തവണകളായി മുപ്പത്തിയൊന്നായിരം രൂപ കുറ്റാരോപിതരായ പ്രസീത എന്ന സ്ത്രീയും, മാപ്രാണം സ്വദേശിയായ അനീഷ്, പെരിഞ്ഞനം സ്വദേശിയായ ഹരി എന്നിവർ ചേർന്ന് കൽക്കത്തയിലെ ഒരു മഠത്തിന്റെ മഠാധിപതി ആവാൻ പോവുകയാണെന്നും ബാങ്കുകളിൽ അനാഥമായി കിടക്കുന്ന പണം പാവങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപികരിക്കുന്നതിന് ഉയർന്ന ലാഭ വിഹിതം നൽകാമെന്നും ഇറിഡിയം ലോഹം വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും അതിന്റെ ഫണ്ട് ലഭിക്കുന്ന മുറക്ക് പണം തിരികെ നൽകാമെന്നും പറഞ്ഞ് നാളിത് വരെയായി പണം തിരികെ നൽകാതെ തട്ടിപ്പ് നടത്തി എന്നതാണ് പരാതിയുടെ ഉള്ളടക്കം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page