ഇരിങ്ങാലക്കുട : കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരിവിരുദ്ധ കാമ്പയിന്റെ തൃശൂർ ജില്ലാ തല ഉദ്ഘാടനം ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഇരിങ്ങാലക്കുടയിൽ നിർവ്വഹിച്ചു. അപകടകരമായ രീതിയിൽ വർധിച്ചുവരുന്ന ലഹരിവ്യാപനത്തിനെതിരെ കേരളകോൺഗ്രസ് സംസ്ഥാന വ്യാപകമായി പോരാട്ടം ശക്തമാക്കുമെന്ന് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു.
വിദ്യാർത്ഥികൾ – യുവാക്കൾ എന്നിവരുടെ ഭാവി തകർക്കുന്ന വ്യാപകമായി അക്രമത്തിനും അപകടങ്ങൾക്കും ഇടയാക്കുന്ന കുടുംബബന്ധങ്ങൾ പോലും ഉലക്കുന്ന നാടിന്റെ ഭാവി തന്നെ തകർക്കുന്ന ഈ വിപത്തിനെതിരെ നാട് മുഴുവൻ ഉണരണമെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സി. വി. കുര്യാക്കോസ് നേതൃത്വം നൽകി. സംസ്ഥാന വൈസ് ചെയർമാൻ എം. പി. പോളി, സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, ജില്ലാ സെക്രട്ടറിമാരായ സേതുമാധവൻ, സിജോയ് തോമസ്, പി. ടി. ജോർജ്, ജോസ് ചെമ്പകശ്ശേരി, ഭാരവാഹികളായ വിവേക് വിൻസെന്റ്, മാഗി വിൻസെന്റ്, ഫെനി എബിൻ വെള്ളാനിക്കാരൻ, അജിത സദാനന്ദൻ, സതീഷ്. കെ,ഫിലിപ്പ് ഓളാട്ടുപുറം, ആർതർ വിൻസെന്റ് ചക്കാലക്കൽ, എം. എസ്. ശ്രീധരൻ മുതിര പറമ്പിൽ എബിൻ വെള്ളാനിക്കാരൻ, ഷീല ജോയ് എപ്പറമ്പൻ, ലാലു വിൻസെന്റ്, ശങ്കർ പഴയാറ്റിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive