ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജും തൃശൂർ ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗവും സംയുക്തമായി സൗജന്യ ഉപരിപഠനസെമിനാർ 2024 സംഘടിപ്പിക്കുന്നു. മെയ് 12 ഞായറാഴ്ച്ച 9.30 മുതൽ 12.30 വരെ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സെമിനാറിൽ പ്രശസ്ത കരിയർ വിദഗ്ദ്ധനായ ജോമി പി.എൽ ക്ലാസുകൾ നയിക്കും.
മികച്ച തൊഴിൽ മേഖലയിൽ എത്തിപ്പെടാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും അവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകൾക്കാണ് സെമിനാറിൽ ഊന്നൽ നൽകുന്നത്. തൊഴിൽ സാധ്യതകൾ നൽകുന്ന കോഴ്സുകൾ, സർക്കാർ അംഗീകൃതമായ സ്ഥാപനങ്ങൾ, കോഴ്സുകളുടെ അംഗീകാരം തുടങ്ങിയവയെ സംബന്ധിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമുള്ള സംശയങ്ങളും ആശങ്കകളും ദുരീകരിക്കാൻ പ്രാപ്തമായ രീതിയിലാണ് സെമിനാർ വിഭാവനം ചെയ്തിരിക്കുന്നത്.
എസ്.എസ്.എൽ.സി., പ്ലസ് വൺ, പ്ലസ് ടു, ബിരുദം എന്നീ തലങ്ങളിലുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ സെമിനാറിൽ പങ്കെടുക്കാവുന്നതാണ്. സെമിനാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി തൃശൂർ ജില്ല എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുമായോ സെൻ്റ്.ജോസഫ്സ് കോളേജ് (ഓട്ടോണമസ്) ഓഫീസുമായോ 9446043234, 9446630042 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com