ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി ഇൻസെൻ്റീവ് വ്യവസ്ഥയിൽ ഡയറക്ട് ഏജന്റായി തിരഞ്ഞെടുക്കുന്നു

അറിയിപ്പ് : ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് , ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി ഇൻസെൻ്റീവ് വ്യവസ്ഥയിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ള ഡിവിഷൻ്റെ പരിധിയിൽ താമസിക്കുന്ന പത്താം ക്ലാസ്സ് പാസ്സായ മുൻ ഇൻഷുറൻസ് ഏജൻ്റുമാർ, തൊഴിൽ രഹിതർ, സ്വയംതൊഴിൽ ചെയ്യുന്ന യുവതി യുവാക്കൾ, കുടുംബശ്രീ അംഗങ്ങൾ, അംഗൻവാടി ജീവനക്കാർ, MPKBY/RD ഏജൻ്റ്സ്, പഞ്ചായത്ത് മെമ്പർസ് എന്നിവരെ ഡയറക്ട് ഏജന്റായി തിരഞ്ഞെടുക്കുന്നു.

ഡയറക്റ്റ് ഏജൻ്റ് അപേക്ഷകർ പത്താം ക്ലാസ് പാസ്സായിരിക്കണം. മുൻ ഇൻഷുറൻസ് ഏജന്റുമാർ, കുടുംബശ്രീ അംഗങ്ങൾ, MPKBY/RD ഏജന്റുമാർ, പഞ്ചായത്ത് അംഗങ്ങൾ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണന.

കൂടാതെ ഇൻഷുറൻസ് മേഖലയിലെ മുൻ പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം താമസിക്കുന്ന പ്രദേശത്തെ പറ്റിയുള്ള അറിവ് എന്നിവ അഭികാമ്യം IRDA ലൈസൻസ് ഉള്ളവർക്ക് മുൻഗണ

അപേക്ഷകർ 9387963648 എന്ന മൊബൈൽ നമ്പറിൽ ഓഫീസ് പ്രവർത്തി സമയം 23 ഫെബ്രുവരി 2024 നകം റജിസ്റ്റർ ചെയ്യണം.

റജിസ്റ്റർ ചെയ്തവരെ walk in interview ന് പരിഗണിക്കുകയുള്ളൂ.

തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപ മൂല്യത്തിന് ഒരു NSC യോ അല്ലെങ്കിൽ KVP യോ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നൽകണം

You cannot copy content of this page