ഭരണഘടനയുടെ ശക്തി ഉൾക്കൊണ്ട്‌ നീതി ഉറപ്പാക്കാൻ ജുഡീഷ്യറിക്ക് സാധിക്കണം – മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമാമായി. 64 കോടി രൂപയുടെ നിർമ്മാണപ്രവൃത്തികൾക്കാണ് രണ്ടാംഘട്ടത്തിൽ തുടക്കമാവുന്നത്. 29.25 കോടി രൂപയുടെ ആദ്യഘട്ടനിർമ്മാണം പൂർത്തീകരിച്ചാണ് രണ്ടാംഘട്ട നിർമ്മാണത്തിലേക്ക് കടക്കുന്നത്. 1,68,555 ചതുരശ്ര അടിയിൽ ഏഴു നിലകളിലായി പത്ത് കോടതികളും അനുബന്ധസൗകര്യങ്ങളും നൂറു കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളുമടങ്ങുന്ന വിധത്തിലാണ് കോടതിസമുച്ചയം പൂർത്തിയാകുന്നത്.ഇരിങ്ങാലക്കുടയുടെ വികസന പ്രവർത്തനങ്ങളിൽ വേഗത പകരുന്ന നിർമ്മാണ പ്രവർത്തനങ്ങളും ആസൂത്രണങ്ങളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ട് പോവുകയാണെന്നും ജുഡീഷ്യറിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും ആവശ്യമായസഹായങ്ങൾ തുടർന്നും സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്‌ജ്‌ പി. പി സെയ്തലവി അധ്യക്ഷത വഹിച്ചു. കെ കെ രാമചന്ദ്രൻ എം എൽ എ, ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ, മുനിസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ. ഡിസ്ട്രിക്ട് സെഷൻസ് ജഡ്‌ജ്‌ എൻ വിനോദ് കുമാർ, അഡ്വ. ജിഷ ജോബി. അഡ്വ. ജോജി ജോർജ്ജ്, അഡ്വ. വി എസ് ലിയോ. കെ സി ഷാജു തുടങ്ങിയവർ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി വി ബിജി റിപ്പോർട്ട് അവതരിപ്പിച്ചു.64 കോടി രൂപയുടെ നിർമ്മാണപ്രവൃത്തികൾക്കാണ് രണ്ടാംഘട്ടത്തിൽ തുടക്കമാവുന്നത്. 29.25 കോടി രൂപയുടെ ആദ്യഘട്ടനിർമ്മാണം പൂർത്തീകരിച്ചാണ് രണ്ടാംഘട്ട നിർമ്മാണത്തിലേക്ക് കടക്കുന്നത്. 1,68,555 ചതുരശ്ര അടിയിൽ ഏഴു നിലകളിലായി പത്ത് കോടതികളും അനുബന്ധസൗകര്യങ്ങളും നൂറു കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളുമടങ്ങുന്ന വിധത്തിലാണ് കോടതിസമുച്ചയം പൂർത്തിയാകുന്നത്.

അടിയിലെ നിലയിൽ ജഡ്ജിമാർക്കുള്ള പ്രത്യേക പാർക്കിംഗ് സൗകര്യവും 2450 ചതുരശ്ര അടി വിസ്താരത്തിൽ റെക്കോർഡ് റൂം, തൊണ്ടി മുറികൾ, ഇലക്ട്രിക് സബ് സ്റ്റേഷൻ, ജനറേറ്റർ എന്നിവയ്ക്കുള്ള സൗകര്യവും ഒരുക്കും. തൊട്ടുമുകളിലത്തെ നിലയിൽ ബാർ കൗൺസിൽ റൂം, ലേഡി അഡ്വക്കേറ്റുമാർക്കും പോലീസിനുമുള്ള വിശ്രമമുറി, ജഡ്‌ജിമാരുടെ ലോഞ്ച്, ചേംബറിനോട് ചേർന്ന് ലൈബ്രറി, കറൻ്റ് റെക്കോർഡ്‌സ് സൗകര്യങ്ങൾ എന്നിവയുണ്ടാകും. കൂടാതെ, ബേസ്മെൻ്റ് നിലയിൽ കാന്റീൻ സൗകര്യവുമുണ്ടാകും.

ആറു നിലകളുടെ സ്ട്രക്ച്ചര്‍ ജോലികളാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഏഴാം നിലയുടെ നിര്‍മ്മാണവും, ഇതടക്കമുള്ള എല്ലാ നിലകളിലെയും ഇലക്ട്രിക്കല്‍ ജോലികളടക്കമുള്ള ഫിനിഷിംഗ് പ്രവൃത്തികളും രണ്ടാംഘട്ടത്തോടെ പൂര്‍ത്തിയാവും. എല്ലാ നിലകളിലും ഭിന്നശേഷിസൗഹൃദ ശുചിമുറികളും ഉണ്ടായിരിക്കും

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page