ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്‍റെ വിദ്യാനിധി പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്‍റെ ആദ്യ പ്രസിഡണ്ടും മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണറും മുൻ മുനിസിപ്പൽ ചെയർമാനുമായ ലയൺ കെ.പി. ജോൺ കണ്ടംകുളത്തിയുടെ സ്മരണാർത്ഥം ഇരിങ്ങാലക്കുടയിലെ ഒരോ സ്ക്കൂൾ കോളേജിലെയും ഏറ്റവും മികച്ച വിദ്യാർത്ഥിയെ കണ്ടെത്തി ആദരിക്കുന്ന കെ.പി ജോൺ വിദ്യാശ്രേഷ്ഠ പുരസ്കാർ വിതരണം വെള്ളിയാഴ്ച കാലത്ത് 11 മണിക്ക് ക്രൈസ്റ്റ് കോളേജ് ചവറ മെമ്മോറിയൽ സെമിനാർ ഹാളിൽ വെച്ച് സമ്മാനിക്കും.
ക്രൈസ്റ്റ് കോളേജ് ഒട്ടോണോമസ് സെക്കൻഡ് ഇയർ ഇക്കോണോമിക്സ് വിദ്യാർത്ഥി സ്നേഹ എച്ച് നും ക്രൈസ്റ്റ് കോളേജ് എയ്ഡഡ് തേർഡ് ഇയർ മാത്തമാറ്റിക്സ് വിദ്യാർത്ഥി മെർവിൻ ഡെന്നി ക്കുമാണ് പുരസ്കാരവും ക്യാഷ് അവാർഡും സമ്മാനിക്കുക.. ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ജെയിംസ് വളപ്പില ഉദ്ഘാടനവും പുരസ്കാര വിതരണവും നടത്തും
ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് മുഖ്യാതിഥി ആയിരിക്കും. കമ്മിറ്റി ചെയർമാൻ ജോൺ. കെ. ഫ്രാൻസീസ് ആമുഖ പ്രഭാഷണം നടത്തും
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews