ഇരിങ്ങാലക്കുട : നവംബർ 10 മുതൽ 14 വരെ അഞ്ച് ദിവസങ്ങളായി നടന്നുവന്ന വെസ്റ്റ ബാലകലോത്സവത്തിന് സമാപനമായി. രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത കലോത്സവത്തിൽ ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുട സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വെസ്റ്റ ബേബി പ്രിൻസ് ആയി ലൂക്ക് അരുണും പ്രിൻസസ് ആയി അദ്വിക ശ്രീരാജും തിരഞ്ഞെടുക്കപ്പെട്ടു.
തൃശൂർ ജില്ല സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ഐ.എ.എസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്സ്.ഇ മാനേജിംഗ് ഡയറക്ടർ എം. പി. ജാക്സൺ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. സുജ സജീവ് കുമാർ വിശിഷ്ടാതിഥി ആയിരുന്നു.
കുമാരി ക്ലറിൻ മേജോ ശിശുദിന സന്ദേശം നൽകുകയും കെ.എസ്സ്.ഇ മാർക്കറ്റിംഗ് മാനേജർ ഈപ്പൻ കുര്യൻ ആശംസകൾ നേരുകയും ചെയ്തു. കെ.എസ്,ഇ ജനറൽ മാനേജർ അനിൽ എം. സ്വാഗതവും കലോത്സവത്തിൻ്റെ ജനറൽ കൺവീനർ അജോയ് ആൻ്റോ നന്ദിയും പറഞ്ഞു.


▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews