ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. എസ് എൻ ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി അധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ , ജയ്സൺ പാറേക്കാടൻ, ജിഷ ജോബി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കെ ജി റിപ്പോർട്ട് അവതരിപ്പിച്ചു. കില ഫാക്കൽറ്റി പി ആർ സ്റ്റാൻലി വിഷയാവതരണം നടത്തി. ഹന്ന മേരി ഷാജു, ഫർസാന എന്നിവർ ഹരിതസഭ വിശദീകരണം നടത്തി.
ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ 15 സ്കൂളുകളിൽ നിന്നായി 110 വിദ്യാർത്ഥികളും 24 അധ്യാപകരും പങ്കെടുത്തു. ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും, നൂതന ആശയങ്ങളും ക്രോഡീകരിച്ച് അവതരിപ്പിക്കുവാൻ ആയിരുന്നു കുട്ടികൾക്കുള്ള നിർദ്ദേശം. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് സ്വാഗതവും, നഗരസഭ സെക്രട്ടറി ഷാജിക്ക് എം എച്ച് നന്ദിയും പറഞ്ഞു
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews