നാഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സംസ്കൃതദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : നാഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സംസ്കൃത ദിനാഘോഷം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. ശ്രീ. വി. കെ മേനോൻ സ്മാരകവേദിയിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്‍റ് പി. വിജയൻ അധ്യക്ഷത വഹിച്ചു. മാതൃഭാഷയ്ക്ക് തുല്യം സംസ്കൃത ഭാഷയെ സ്നേഹിക്കാൻ കഴിയണമെന്നും സംസ്കൃതഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി സംസ്കൃതത്തെ പരിബോഷിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യണമെന്നും ചെയർപേഴ്സൺ പറഞ്ഞു.

മറ്റുഭാഷകളിൽ നിന്നും സംസ്കൃത ഭാഷയുടെ വ്യത്യാസത്തെയും പ്രാധാന്യത്തെയും കുറിച്ച് മുഖ്യാതിഥിയായ ഡോ. വി. കെ വിജയൻ സംസാരിച്ചു. കൂടിയാട്ട കലാകാരി ഭദ്ര പി. കെ. എം സംസ്കൃത ദിന സന്ദേശം നൽകി. സംസ്കൃത അധ്യാപകനും ഗുരുവായൂർ ദേവസ്വം ചെയർമാനുമായ ഡോ. വി. കെ വിജയനെ മാനേജർ രുഗ്മിണി രാമചന്ദ്രൻ, മാനേജ്മെന്‍റ് പ്രതിനിധി വി. പി. ആർ മേനോൻ എന്നിവർ ആദരിച്ചു.

ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ വി. എ ഹരിദാസ് ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രിൻസിപ്പാൾ ജയലക്ഷ്മി കെ സ്വാഗതവും ഹെഡ്മിസ്ട്രസ് സുനീതി വി നന്ദിയും പറഞ്ഞു.

<iframe src="https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Firinjalakuda%2Fvideos%2F1053341302335484%2F&show_text=true&width=560&t=0" width="560" height="429" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe>

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page