കാറളം എ.എൽ.പി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും

കാറളം: കാറളം എ.എൽ.പി സ്കൂളിലെ വാർഷിക സമ്മേളനം പുതുതായി പണികഴിപ്പിച്ച ഓഡിറ്റോറിയത്തിൽ വെച്ച് കാറളം പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു. കവിയും ഗാനരചിയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാഥിതിയായിരുന്നു.

ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബീന സുബ്രഹ്മണ്യൻ, കഥാകൃത്തും ശാസ്ത്ര പ്രചാരകനുമായ റഷീദ് കാറളം, മോഹനൻ വലിയാട്ടിൽ, കെ.എ. അഫീല, എച്ച്.എം ടി .എൻ .മഞ്ജു, എൻ.എം. ഹസീന ടീച്ചർ, കാട്ടികുളം ഭരതൻ, തുടങ്ങിയവർ സംസാരിച്ചു.

മുപ്പത് വർഷം സേവനം അനുഷ്ടിച്ച സി. ജയശ്രീ ടീച്ചർക്ക് യാത്രയയപ്പുനൽകി ആദരിച്ചു. കെ.വി. നിഷ ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് കുടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഉണ്ടായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page