ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം വിരമിക്കുന്നവർക്കുള്ള യാത്രയയപ്പു യോഗം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കൽട്ടി എം.ആർ സനോജ് , കൊടകര ബി പി സി സിന്ധു വി.ബി, എച്ച് എം ഫോറം ജോയിൻറ് കൺവീനർ അസീന പി.ബി, ചേർപ്പ് എ.ഇ.ഓ സുനിൽ, സീനിയർ സൂപ്രണ്ട് പ്രേംജി, വെള്ളാനി എ.എൽ.പി.എസ് ഹെഡ്മിസ്ട്രസ് സുഷമ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
യോഗത്തിൽ എച്ച് എം ഫോറം കൺവീനർ സിന്ധുമേനോൻ സ്വാഗതവും ജോയിൻറ് കൺവീനർ റീന കെ ഐ നന്ദിയും പറഞ്ഞു. വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എം സി നിഷ, പ്രധാന അദ്ധ്യാപകരായ ബിജുന പി.എസ്. ടി.എസ് സജീവൻ, നിക്സൺ പോൾ, സിസ്റ്റർ ജെയ്സി, ഐഡ ലോപ്പസ്, സെബാസ്റ്റ്യൻ ജോസഫ്, തോമസ് എം.വി, ലിൻറ മാത്യൂസ്, സിസ്റ്റർ അൻസ, രമണി പി കെ, ഓഫീസ് അറ്റൻഡന്റ് ജോസഫ് എ.ടി തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive