ഇരിങ്ങാലക്കുട : മേള കലാകാരൻ വി. ആർ. ദിനേശ് വാര്യർക്ക് ‘കേരളീയ കലകളിൽ ഗീതഗോവിന്ദത്തിന്റെ പ്രഭാവം’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. കാലടി സംസ്കൃത സർവകലാശാല സംസ്കൃതം സാഹിത്യ വിഭാഗത്തിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്.
പ്രൊഫ. ഡോ. വി. ആർ. മുരളീധരന്റെ മേൽനോട്ടത്തിൽ ഗവേഷണം പൂർത്തിയാക്കി ഡോക്ടറേറ്റ് നേടിയ ഡോ. ദിനേശൻ വി. ആർ. അവിട്ടത്തൂർ എൽ .ബി .എസ് . എം .ഹയർസെക്കൻഡറി സ്ക്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സംസ്കൃതം അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive