കോതറ കനാലിൽ നീന്തുന്നതിനിടയിൽ യുവാവിനെ കാണാതായി – തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല

എടതിരിഞ്ഞി : കോതറ കനാലിൽ നീന്തുന്നതിനിടയിൽ യുവാവിനെ കാണാതായി. രാത്രി ഏറെ വൈകി തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ഷാനവാസ് (23) നെയാണ് കാണാതായിട്ടുള്ളത്. ബുധനാഴ്ച 5 മണിയോടെ യുവാവ് കനാലിൽ നീന്തുന്നതിനിടയിൽ മുങ്ങിപ്പോവുകയും ഇരിങ്ങാലക്കുട അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ഡിബിൻ കെ എസ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

വൈകിട്ട് അഞ്ചര മുതൽ അതിശക്തമായ പ്രതികൂല കാലാവസ്ഥയിൽ ശക്തമായ മഴയിൽ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല ശക്തമായ മഴയും, ഇരുട്ടും ആയതിനാൽ രാത്രിയിലെ തിരച്ചിൽ മതിയാക്കി വ്യാഴാഴ്ച പുലർച്ചെ തിരച്ചിൽ നടത്തുമെന്ന് അറിയിച്ചുകൊണ്ട് സേന മടങ്ങി.

Gr ASTO സജീവ് കെ സി SFRO സജയൻ എസ് FRO(D) രാധാകൃഷ്ണൻ കെ കെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ലൈജു സി ടി, ദിലീപ്, സജിത്ത്,ശിവപ്രസാദ്, ഹോം ഗാർഡുമാരായ ജെജോ,ലിസൻ എന്നിവരും തൃശ്ശൂർ സ്റ്റേഷൻ ഓഫീസർ വൈശാഖും സ്‌കൂബ ടീമും ആണ് തിരച്ചിൽ നടത്തിയത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page