ഇരിങ്ങാലക്കുട : ഗ്രാമീണ ജനതയുടെ സർവ്വതോമുഖമായ വികസനം കൈവരിക്കുന്നതിനും, സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപരമായ പുരോഗതിയെ ലക്ഷ്യമാക്കികൊണ്ടും വള്ളിവട്ടം യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ സെന്റർ ഫോർ സിവിൽ ആൻഡ് കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് എക്സ്ക്ലൂലൻസ് (C3E) ആരംഭിച്ചു.
ആധുനിക നിർമ്മാണ ലോകത്തിൻറെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രായോഗിക വ്യാവസായിക പരിശീലനം, സുസ്ഥിര കേന്ദ്രീകൃത സ്രോതസ്സുകൾ, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവ സംയോജിപ്പിച്ചു സിവിൽ എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് C3E ലക്ഷ്യമിടുന്നത് എന്ന് വാർത്താ സമ്മേളനത്തിൽ കോളേജ് അധികൃതർ പറഞ്ഞു.
C3E യിൽ നിന്ന് ലഭിക്കുന്ന ജനകീയ സേവനങ്ങൾ ഇവയൊക്കെയാണ്. ഹരിത കെട്ടിട രൂപകൽപന (ഗ്രീൻ ബിൽഡിംഗ് ഡിസൈൻ), ചിലവ് കുറഞ്ഞ കെട്ടിട നിർമാണവും ഗ്രാമവികസനവും, മഴവെള്ള സംഭരണി ജലശുദ്ധീകരണ സംവിധാനങ്ങളുടെ രൂപകൽപന, സർക്കാർ സംരംഭങ്ങളുമായി കൈകോർത്തു സുസ്ഥിരവികസനം, “ഹരിത വിദ്യാലയം” എ പ്ലസ് നേടിയ കോളേജ് എന്ന നിലയിൽ ഹരിത കേരളമിഷന്റെ പ്രവർത്തനങ്ങൾ ഗ്രാമീണ ജനങ്ങൾക്ക് പകർന്നു നൽകുക.
സാങ്കേതികമായി മികച്ച കെട്ടിട നിർമ്മാണ സാമഗ്രികളുടെ ടെസ്റ്റുകൾ (ബ്രിക്ക് കോൺക്രീറ്റ് ടൈൽ എന്നിവയുടെ കംപ്രസ്സിവ് സ്ട്രെങ്‌ത് ടെസ്റ്റ്, സ്റ്റീൽ ബാർ ടെൻഷൻ ടെസ്റ്റ് ,സോയിൽ ടെസ്റ്റ്, ടാർ ടെസ്റ്റ്,കോഴ്സ് അഗ്രിഗേറ്റ് ടെസ്റ്റ്, വാട്ടർ ക്വാളിറ്റി ടെസ്റ്റ്,ലാൻഡ് സർവ്വേ) എന്നിവ ആധുനിക യന്ത്ര സഹായത്തോടെ ചെയ്തു വരുന്നു. എഞ്ചിനീയറിംഗ് ഡിഗ്രി, ഡിപ്ലോമ, വി.എച്ച്.എസ്.ഇ. വിദ്യാർഥികൾക്കു ഇന്റേൺഷിപ്പിനുള്ള അവസരം നൽകുന്നു.
നൈപുണ്യ വികസന കോഴ്സുകൾ (ടെകല സ്ട്രക്‌ചേഴ്‌സ്, ഓട്ടോ കാഡ് സ്റ്റാഡ് പ്രൊ,റെവിറ്റ് ആർക്കിടെക്ടർ ,ക്വാണ്ടിറ്റി സർവ്വേയിങ്ങ്) എന്നിവ നടത്തി വരുന്നു.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ.ജോസ് കെ ജേക്കബ് ,അഡ്മിനിസ്ട്രേറ്റീവ് മാനേജർ ജിയോ ജേക്കബ്,സിവിൽ എഞ്ചിനീയറിംഗ് വകുപ്പ് മേധാവി നിഖിൽ ആർ വർക്ക് ഷോപ്പ് സൂപ്രണ്ട് കെ.കെ അബ്ദുൽ റസാഖ് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive