അഭിഭാഷകർ ഒപ്പ് ശേഖരണ ക്യാമ്പയിൻ നടത്തി

ഇരിങ്ങാലക്കുട : മണിപ്പൂരിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ്ന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ഒപ്പ് ശേഖരണ ക്യാമ്പയിൻ നടത്തി. മണിപ്പൂർ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും, സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഒപ്പ് ശേഖരിച്ച് കത്ത് അയക്കുന്ന പരിപാടി ഐ.എ.എൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ ജോബി ഉദ്ഘാടനം ചെയ്തു. ഐ.എ.എൽ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് അഡ്വ. കെ.ജി അജയ് കുമാർ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ലിയോ, ഐ.എ.എൽ നേതാക്കളായ അഡ്വ. എം.എ ജോയ്, അഡ്വ. രാജേഷ് തമ്പാൻ, അഡ്വക്കേറ്റ് ജയരാജ്, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ നേതാവ് അഡ്വ. ലിസൺ എന്നിവർ സംസാരിച്ചു.

continue reading below...

continue reading below..

You cannot copy content of this page