ദനഹാ തിരുനാളിന്‍റെ ഭാഗമായുള്ള പന്തൽ കാൽനാട്ടു കർമ്മം നിർവഹിച്ചു. ഇത്തവണ പുതുമയായി പാരിഷ് ഹാളിന് മുന്നിൽ പ്രവാസി പന്തൽ

ഇരിങ്ങാലക്കുട : ജനുവരി ആറ്, ഏഴ്, എട്ട് തീയതികളിൽ ആഘോഷിക്കുന്ന ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലെ ദനഹാ തിരുനാളിന്റെ ഭാഗമായുള്ള പന്തൽ കാൽനാട്ടുകർമം ചൊവ്വാഴ്ച രാവിലെ 9.30-ന് കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് നിർവഹിച്ചു.

പാരിഷ് ഹാളിനു മുന്നിൽ പ്രവാസി പന്തൽ അടക്കം മൂന്ന് പന്തലുകളാണ് ഒരുക്കുന്നത്. പരസ്യങ്ങൾ ഇല്ലാതെയാണ് ഇതാണാ പന്തൽ ഒരുക്കുന്നതെന്ന് എന്ന് സംഘടകർ അറിയിച്ചു.

അസിസ്റ്റൻറ് വികാരിമാരായ സിബിൻ വാഴപ്പള്ളി, ജോസഫ് തൊഴുത്തിങ്കൽ, ജോർജി തേലപ്പിള്ളി, പ്രവാസി പന്തൽ കൺവീനർ സാബു ചെറിയാടൻ, കൈക്കാരന്മാരായ ആൻറണി ജോൺ കണ്ടംകുളത്തി, ലിൻസൺ ഊക്കൻ, ജോബി അക്കരക്കാരൻ, ബ്രിസ്റ്റോ എലുവത്തിങ്കൽ, തിരുനാൾ ജനറൽ കൺവീനർ റോബി കാളിയങ്കര, ജോയിൻറ് കൺവീനർമാരായ ജോസ് മാമ്പിള്ളി, സെബി അക്കരക്കാരൻ, ഇല്ലുമിനേഷൻ ആൻഡ് പന്തൽ കമ്മിറ്റി കൺവീനർമാരയ ജിസ്റ്റോ കുറുവീട്ടിൽ, മെൽവിൻ ചെറിയക്കര, കേന്ദ്ര സമിതി പ്രസിഡൻറ് ജോമി ചേറ്റുപുഴക്കാരൻ, സോഷ്യൽ ആക്ഷൻ പ്രസിഡൻറ് ടോണി ചെറിയാടൻ, പ്രതിനിധി യോഗം സെക്രട്ടറി പോൾ ചാമവളപ്പിൽ, പള്ളി കമ്മിറ്റി അംഗങ്ങളും, തിരുനാൾ കമ്മിറ്റി അംഗങ്ങളും, ജോയിൻറ് കൺവീനർമാരും സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page