വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് “വിവ കേരളം ” ക്യാംപയിനുമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വിഎച്ച്എസ്ഇ വിഭാഗം എൻ എസ് എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച “വിവ കേരളം ” ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയുടെയും സ്ക്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൗമാരക്കാരായ പെൺകുട്ടികളിലെ അനീമിയ കണ്ടെത്തുകയും ആവശ്യക്കാർക്ക് ചികിത്സ ഉറപ്പാക്കുകയും കൂടാതെ ശക്തമായ ബോധ വത്ക്കരണവും നടത്തുകയും ചെയ്തു.

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ ആർ ബി എസ് കെ സ്റ്റാഫ് നഴ്സുമാരായ അരുണിമ വി.എം, രമ്യ, ലക്ഷ്മി വി.എസ്, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ, വോളന്റിയർ ലീഡർ കാർത്തിക എന്നിവർ നേതൃത്വം നൽകി.

അനീമിയ (Anemia) പൂർണമായും തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന വിപുലമായ ക്യാമ്പയിനാണ് വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് അഥവാ വിവ കേരളം. ദേശീയ സർവേ അനുസരിച്ച് വിളർച്ച നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമെങ്കിലും അനീമിയ നിരക്ക് കൂടുന്നതായി വിവിധ സർവേകളിൽ നിന്നും മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിവ ക്യാമ്പയിൻ നടപ്പിലാക്കുന്നത്.

continue reading below...

continue reading below..


രക്തത്തിൽ ഹീമോഗ്ലോബിൻ കുറവായിരിക്കുന്ന അവസ്ഥയാണ് അനീമിയ. രക്തത്തിൽ ഹീമോഗ്ലോബിന്റെ (Hb) അളവ് 12-ന് താഴെയായിരിക്കുന്നവരെയാണ് അനീമിയ രോഗികളായി കണക്കാക്കുന്നത്. ഇത് ഓരോ  വ്യക്തികളുടെയും പ്രായം , ജൻഡർ , ആരോഗ്യാവസ്ഥ എന്നിവയനുസരിച്ച് വ്യത്യസ്തമായിരിക്കും.

You cannot copy content of this page