ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ കൊമേഴ്സ് ഹയർസെക്കൻഡറി അധ്യാപകർക്കായി ക്ലസ്റ്റർ തല പരിശീലനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബി ആർ സി യുടെ നേതൃത്വത്തിൽ കൊമേഴ്സ് ഹയർസെക്കൻഡറി അധ്യാപകർക്കായുള്ളക്ലസ്റ്റർ തല പരിശീലനം ഇരിങ്ങാലക്കുട എസ് എൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു കെ സി ഉദ്ഘാടനം നിർവഹിച്ചു. ബി ആർ സി പ്രൊജക്റ്റ് കോർഡിനേറ്റർ കെ ആർ സത്യപാലൻ അധ്യക്ഷത വഹിച്ചു.


ക്ലസ്റ്റർ തല വിഷയാവതരണം കോമേഴ്സ് അസോസിയേഷൻ പ്രസിഡണ്ടും ജി വി എച്ച് എസ് എസ് പുത്തൻചിറ ഹയർസെക്കൻഡറി കോമേഴ്സ് അധ്യാപകനായ ബൈജു ആൻറണി നിർവഹിച്ചു. ആർ എം എച്ച് എസ് എസ് പെരിഞ്ഞനം കോമേഴ്സ് വിഭാഗം അധ്യാപക മഞ്ജു എം എൻ ആശംസകൾ നേർന്നു സംസാരിച്ചു.


ഇരിങ്ങാലക്കുട സെൻറ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ കോമേഴ്സ് അധ്യാപകൻ സിബിൻ ലാസർ സ്വാഗതവും. ആളൂർ ആർ എം എച്ച് എസ് എസ് കോമേഴ്സ് അധ്യാപിക വിൽമ നന്ദിയും പറഞ്ഞു. ഏകദേശം 150 ഓളം അധ്യാപകർ ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുത്തു.

You cannot copy content of this page