ആശുപത്രിയിൽ പോയി ചികിത്സ നടത്തുവാൻ ബുദ്ധിമുട്ടുള്ള വയോജനങ്ങൾക്കായി ആയുർവേദം അരികെ എന്ന സന്ദേശവുമായി സംഗമേശ്വര ആയുർവേദ ഗ്രാമം ജെറിയാട്രി കെയർ മൊബൈൽ ആയുർവേദ ക്ലിനിക്കിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം ശ്രീ സംഗമേശ്വര ആയുർവേദ ഗ്രാമം സേവനത്തിന്റെ ആദ്യവർഷം പിന്നിടുന്ന വേളയിൽ സമൂഹത്തിൽ അതീവ പരിഗണന വേണ്ടിവരുന്നതായ വയോധികർക്കും ഭിന്നശേഷി രോഗികൾക്കും ഒരു കൈത്താങ്ങായി സംഗമേശ്വര ആയുർവേദ ഗ്രാമം ജെറിയാട്രി കെയർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു എന്ന് ദേവസ്വം ചൈരണം യു പ്രദീപ് മേനോൻ അറിയിച്ചു.
ആശുപത്രിയിൽ പോയി ചികിത്സ നടത്തുവാൻ ബുദ്ധിമുട്ടുള്ള വയോജനങ്ങൾക്കായി ആയുർവേദം അരികെ എന്ന സന്ദേശവുമായി മൊബൈൽ ആയുർവേദ ക്ലിനിക്കിന്റെ പ്രവർത്തനം ആരംഭിക്കുകയാണ്. ആയുർവേദ ചികിത്സ ആഗ്രഹിക്കുന്ന ആശുപത്രിയിൽ പോയി ചികിത്സ നേടുവാൻ ബുദ്ധിമുട്ടുള്ള രോഗികൾക്കായി പ്രവർത്തനം ആരംഭിച്ച ജെറിയാട്രി കെയർ മൊബൈൽ ക്ലിനിക്ക് ഇരിങ്ങാലക്കുടയുടെ പരിസരപ്രദേശത്തെ രോഗികളെ നേരിട്ട് പോയി ഗാർഹിക സന്ദർശനത്തോടെ ചികിത്സ നിശ്ചയിച്ച് നടപ്പിലാക്കുന്നതാണ്.
താല്പര്യം ഉള്ള രോഗികളുടെ ബന്ധുക്കൾക്ക് സംഗമേശ്വര ആയുർവേദ ഗ്രാമത്തിന്റെ ടെലിഫോൺ നമ്പറിൽ ബന്ധപ്പെട്ടു കഴിഞ്ഞാൽ ആയുർവേദ ചികിത്സാ സൗകര്യം ലഭിക്കുന്നതാണ്. ഫോൺ നമ്പർ 9497492503
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O