ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ല മണ്ഡല പ്രവർത്തക കൺവെൻഷൻ ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ കെ എസ് കെ ടി യു സംസ്ഥാന പ്രസിഡണ്ട് എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എം കെ പ്രകാശൻ അധ്യക്ഷത വഹിച്ചു.
സംഘടന പ്രവർത്തന റിപ്പോർട്ട് ജില്ല സെക്രട്ടറി ടി കെ വാസു അവതരിപ്പിച്ചു. സംസ്ഥാന ജില്ലാ നേതാക്കളായ എ എസ് ദിനകരൻ, മോഹൻദാസ്, കെ ജെ ഡിക്സൺ, യു കെ പ്രകാശൻ, ലളിതാ ബാലൻ, മല്ലിക ചാത്തുക്കുട്ടി, നീന ബാബു, പി കെ രാജു എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി ഡി ദേവസി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം കെ വി മദനൻ നന്ദിയും പറഞ്ഞു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O