പഴം പച്ചക്കറി സംസ്കരണ കോഴ്സ് പൂർത്തിയാക്കിയവരുടെ നേതൃത്വത്തിൽ പ്രദർശന വിപണന മേള സംഘടിപ്പിച്ചു

തുറവൻകാട് : കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വം മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ തൃശ്ശൂരും തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളും സംയുക്തമായി പ്രദർശന വിപണനം മേള സംഘടിപ്പിച്ചു.

ജെ.എസ്സിന്റെ സൗജന്യ തൊഴിൽ പരിശീലനമായ പഴം പച്ചക്കറി സംസ്കരണ കോഴ്സ് പൂർത്തിയാക്കിയവരുടെ നേതൃത്വത്തിൽ നടന്ന വിപണമേളയുടെ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ തോമസ് തൊകലത്ത് നിർവഹിച്ചു.

ഊക്കൻ മെമ്മോറിയൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജർമയിൻ, സിസ്റ്റർ ഗിൽ ദാസ്, ജെഎസ്എസ് ജീവനക്കാരായ സഖി, അഞ്ജലി, ജെഎസ്എസ് പഴം പച്ചക്കറി സംസ്കരണ ഗുണഭോക്താക്കൾ , രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ വിപണന മേളയിൽ പങ്കെടുത്തു.

You cannot copy content of this page