സ്വച്ഛ് ഭാരത് ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : സ്വച്ച് ഭാരത് മിഷൻ അർബൻ 2.0 ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ – 2 മത്സരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ലോഗോ പ്രകാശനം നടത്തി. നഗരസഭ ചെയർപേഴ്സൺ സുജാത സജീവ് കുമാർ സ്വച്ഛത ലീഗ് ലോഗോ പ്രകാശനം ചെയ്തു. പരിപാടിയുടെ മുന്നോടിയായി നഗരസഭ അങ്കണത്തിൽ പതാക ഉയർത്തി.

സ്വച്ഛത ലീഗ് സീസൺ – 2 മത്സരത്തിന്റെ ഭാഗമായി സെപ്റ്റംബർ 17 വരെ വിവിധ പരിപാടികള്‍ സംഘടിക്കുന്നുണ്ട്. 15,16,17 തീയതികളിലായി സ്കൂൾ കുട്ടികൾ നടത്തുന്ന ചിത്രരചന മത്സരം സൈക്കിൾ റാലി പ്രദർശനങ്ങൾ, പതിനേഴാന്തി നടത്തുന്ന മെഗാ ഇവന്റെ ഭാഗമായുള്ള റാലി ക്ലീൻ ഡ്രൈവ് എന്നിവയുടെ തുടക്കം കുറിച്ചു.

ചടങ്ങിൽ നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, മറ്റു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ കൺവീനർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.

You cannot copy content of this page