കെ.എസ്.ടി.എ ഇരിങ്ങാലക്കുട സബ് ജില്ല “കുട്ടിക്കൊരു വീട് ‘ – സംഘാടകസമിതി രൂപീകരിച്ചു

എടതിരിഞ്ഞി : അധ്യാപക പ്രസ്ഥാനമായ കെ.എസ്‌.ടി.എ യുടെ നേതൃത്വത്തിൽ നിർധനരും ഭവനരഹിതരുമായ സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിക്ക് ‘കുട്ടിക്കൊരു വീട് ‘ തുടക്കമിട്ടു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.

എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷയായി. കെ എസ് ടി എ ജില്ലാ സെക്രട്ടറി നസീർ സി എ കുട്ടിക്കൊരു വീട് പദ്ധതി വിശദീകരണം നടത്തി. ഇരിങ്ങാലക്കുട ഉപജില്ലയിൽ എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിക്കാണ് ഈ വർഷം വീട് നിർമ്മിച്ചു നൽകുന്നത്.

continue reading below...

continue reading below..


ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ‘ബിന്ദു മുഖ്യരക്ഷാധികാരിയും വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ ചെയർമാനും കെ.എസ്.ടി.എ സബ് ജില്ലാ സെക്രട്ടറി വിദ്യ കെ വി ജനറൽ കൺവീനറായും ജില്ലാ കമ്മിറ്റി അംഗം ദീപ ആന്റണി ട്രഷററായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

എച്ച് ഡി പി സമാജം ഹയർസെക്കൻഡറി സ്കൂൾ മാനേജർ പീതാംബരൻ എടച്ചാലി, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി എം കരീം, കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശശി വി വി , ഡോ. സിജി പി.സി പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി സുകുമാരൻ, വാർഡ് മെമ്പർ ഷാലി ദിലീപൻ എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ വി ബാബുരാജ്, കെ എസ് ടി എ ജില്ലാ പ്രസിഡന്റ് ബി. സജീവ്,കെ എസ് ടി എ സബ് ജില്ലാ പ്രസിഡണ്ട് കെ. കെ.താജുദ്ദീൻ, പി ടി എ പ്രസിഡന്റ് .സി എസ് സുധൻ എന്നിവർ ആശംസകൾ നേർന്നു.

You cannot copy content of this page