ഇരിങ്ങാലക്കുട : കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനെതിരെ കള്ള കേസ് ചുമത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ കരിദിനം ആചരിച്ചു. ഡി.സി.സി സെക്രട്ടറി സോണിയ ഗിരി പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൻ സുജ സഞ്ജീവ്കുമാർ, മുനിസിപ്പൽ വൈസ് ചെയർമാൻ ടി വി ചാർളി, വിജയൻ ഇളയേടത്ത്, എ സി സുരേഷ്, സത്യൻ നാട്ടുവള്ളി, പോൾ കരുമാലിക്കൽ, ജോസ് മാമ്പിളി, തോമസ് കോട്ടോളി, സിജു യോഹന്നാൻ, ബിജു പോൾ അക്കരക്കാരൻ, അബ്‌ദുൾ ഹക്ക്, ശ്രീറാം ജയബാലൻ, സനൽ കല്ലുക്കാരൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com