ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ തികച്ചും നിയമ വിരുദ്ധമായിട്ടും വിവേചനപരമായിട്ടുമാണ് പ്രവർത്തിക്കുന്നതെന്ന് ബി.ജെ.പി. പാർളിമെൻ്ററി പാർട്ടി യോഗം പ്രസ്താവനയിൽ പറഞ്ഞു. കൂടൽമാണിക്യം ഉത്സവത്തിന് നഗരസഭാ റോഡുകളിൽ ദേവസ്വം ലേലം ചെയ്ത സ്റ്റാളുകൾക്ക് തറവാടക ഈടാക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. ബി.ജെ.പി. അംഗങ്ങളുടെ വിയോജിപ്പോടെയായിരുന്നു തീരുമാനം.
കൗൺസിലിൽ നഗരസഭ ഭൂമി ഉത്സവകാലത്ത് കയ്യേറി ലേലം വിളിച്ച് കച്ചവടക്കാർക്ക് നൽകിയ കൂടൽമാണിക്യം ദേവസ്വം നടപടിയിൽ കൂടൽമാണിക്യം ദേവസ്വത്തിൻ്റെ കൈയ്യിൽ നിന്ന് തറവാടക വാങ്ങിക്കണ്ടായെന്ന കൗൺസിൽ തീരുമാനം നിയമവിരുദ്ധമാണ്. ഇത്തരമൊരു തീരുമാനം എടുക്കാനുള്ള അധികാരം ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുമില്ല എന്ന് പ്രസ്താവനയിൽ ഇവർ കുറ്റപ്പെടുത്തുന്നു.
ഈ വർഷത്തെ ഉത്സവത്തിന് തെക്കേ നടയിലും പടിഞ്ഞാറെ നടയിലും ഉള്ള നഗരസഭ റോഡുകളിൽ സ്റ്റാളുകൾ ദേവസ്വം ലേലം ചെയ്തു നൽകിയതിനെതിരെ ബി.ജെ.പി പാർലമെന്ററി ലീഡർ സന്തോഷ് ബോബൻ നഗരസഭ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ, ലേലം ചെയ്ത സ്റ്റാളുകളുടെ തറവാടക നഗരസഭയിലേക്ക് അടക്കണം എന്ന് ആവശ്യപ്പെട്ട് സെക്രട്ടറി നൽകിയ കത്തിനെതിരെ ദേവസ്വം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് ശനിയാഴ്ച ചേർന്ന കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്തത്.
നഗരസഭയ് നഷ്ടം വരുന്ന ഒരു തീരുമാനവും എടുക്കാൻ കൗൺസിലിനോ സെക്രട്ടറിക്കോ അധികാരമില്ല. ഈ കാര്യത്തിൽ നഗരസഭ ‘കൗൺസിൽ തീരുമാനം നടപ്പിലാക്കണമെങ്കിൽ കേരള സർക്കാരിൻ്റെ അനുവാദം വേണം. അല്ലാത്തപക്ഷം നഗരസഭക്ക് വരുന്ന നഷ്ടം അനുകൂലിച്ച കൺസിലർമാർ വഹിക്കണം. ഇതാണ് നിയമം. നഗരസഭക്ക് അവകാശപ്പെട്ട തറവാടകവേണ്ടെന്ന് വെക്കൽ പോലുള്ള നിയമം നിലവിൽ ഇല്ലാത്തതിനാൽ സെക്രട്ടറി ഇത് സർക്കാരിന് അയച്ചുകൊടുക്കണം.
ഈ വിവരം ചെയർമാനും സെക്രട്ടറിയും കൗൺസിലിൽ നിന്ന് മറച്ചുവെച്ചു. സർക്കാരിന് ഈ വിഷയത്തിൽ ഒരു ആരാധനാലയത്തിന് വേണ്ടി മാത്രമായി തീരുമാനം എടുക്കുവാൻ കഴിയില്ല. ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിന് പൊതു സ്ഥലം ഉപയോഗിക്കുന്നതിന് വർഷങ്ങളായി അവർ നിയമാനുസൃത നടപടികൾ സ്വീകരിച്ച് നഗരസഭയിൽ പണം അടയാറുണ്ട്. കഴിഞ്ഞ വർഷം അടച്ചഡെപ്പോസിറ്റ് തുക ഇപ്പോഴും നഗരസഭ തിരിച്ച് കൊടുത്തിട്ടില്ല. കൂടൽമാണിക്യം ദേവസ്വത്തിനും ഈ നിയമങ്ങൾ എല്ലാം ബാധകമാണ്. നഗരസഭ നിയമാനുസരണം പ്രവർത്തിക്കുവാൻ ബാദ്ധ്യസ്ഥരാണ് എന്നും പ്രസ്താവനയിൽ പറയുന്നു.
പാർളിമെൻ്ററി പാർട്ടിയോഗം പാർളിമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ഷാജുട്ടൻ., അമ്പിളി ജയൻ’ ആർച്ച അനിഷ്, സരിത സുഭാഷ്, സ്മിത കൃഷ്ണകുമാർ ,വിജയകുമാരി അനിലൻ, മായ അജയൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com