കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ആറുമാസത്തേക്ക് നാടുകടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട വേളൂക്കര ഡോക്ടര്‍പടി സ്വദേശി ചെമ്പരത്ത് വീട്ടില്‍ സലോഷിനെയാണ് (29 വയസ്സ്) കാപ്പ ചുമത്തി നാടുകടത്തിയത്. രണ്ട് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട് പോകല്‍ തുടങ്ങി 6 ഓളം കേസ്സുകളില്‍ പ്രതിയാണ്.



നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് വന്നതിനെ തുടര്‍ന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ്മ IPS നൽകിയ ശുപാർശയില്‍ തൃശൂർ റേഞ്ച് ഡിഐജി അജിത ബീഗം IPS ആണ് ആറുമാസത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്.



ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് കെ ഗോപി, സബ്ബ് ഇന്‍സ്പെക്ടര്‍ ഷാജന്‍. എം എസ് , സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. ഈ ഉത്തരവ് ലംഘിച്ചാൽ പ്രതിക്ക് 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page