ഇരിങ്ങാലക്കുട : കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ ആളൂർ പോലീസ് സ്റ്റേഷൻ റൌഡി മിൽജോ (29) റിമാന്റിലേക്ക്. കോണത്തുകുന്ന് വെച്ച് പുത്തൻചിറ സ്വദേശി കൊട്ടിക്കൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖിന്റെ ബന്ധുവിൻ്റെ കാറിൽ മിൽജോയുടെ കാർ തട്ടിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ സിദ്ധിഖിനേയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തി കൈകൊണ്ടിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിലാണ് മുരിയാട് ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്,
ആളൂർ പോലീസ് സ്റ്റേഷൻ റൌഡിയായ മിൽജോക്ക് മയക്കു മരുന്ന് വിൽപ്പന നടത്തിയതിന് തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും ആളൂർ പോലീസ് സ്റ്റേഷനിലും ഇരിങ്ങാലക്കുടയി കേസുകളുണ്ട്. കൂടാതെ ആളൂർ പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസിലും അടിപിടി കേസും അടക്കം 11 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർമാരായ സഹദ്, രാജു കെ പി സീനിയർ സിവിൽ പോലീസ് ഓഫീസർ കമൽകൃഷ്ണ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive