ഹോൺ മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും പിഴ അടപ്പിക്കുകയും ചെയ്തു

ഇരിങ്ങാലക്കുട : തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഇരിങ്ങാലക്കുട ഭാഗത്ത് അപകടകരമായും അമിതമായും ഹോൺ മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും പിഴ അടപ്പിക്കുകയും ചെയ്തതായി ഇരിങ്ങാലക്കുട ജോയിന്റ് ആർ.ടി.ഒ ഓഫീസിൽനിന്നുള്ള അറിയിപ്പിൽ പറയുന്നു . ഈ വിഷയത്തിൽ പരക്കെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ ആണ് നടപടി. ബസിന്റെയും ഡ്രൈവറുടെയും പേരുകൾ വെളിപ്പെടുത്താൻ അധികൃതർ വിമുഖത കാണിച്ചു.

തുടർന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒ അറിയിച്ചിട്ടുണ്ട്. എയർ ഹോൺ , മൾട്ടി ട്യുൻഡ് ഹോൺ എന്നിവ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട് .

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..