ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ എൻ എഫ് പി ഇ യുടെ നേതൃത്വത്തിൽ അഖിലേന്ത്യാതലത്തിൽ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിനത്തിലേക്ക്, ഇരിങ്ങാലക്കുടയിലും സമരം തുടരുന്നു

ഇരിങ്ങാലക്കുട : കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ അനുകൂല ശുപാർശകൾ നടപ്പിലാക്കുക , ജിഡിഎസ് ജീവനക്കാർക്ക് അർഹമായ പെൻഷൻ മെഡിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ എൻ എഫ് പി ഇ യുടെ നേതൃത്വത്തിൽ അഖിലേന്ത്യാതലത്തിൽ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിനത്തിലേക്ക് .

എട്ടു മണിക്കൂർ ജോലിഭാരം കണക്കാക്കി ഡിപ്പാർട്ട്മെന്റിലൈസ് ചെയ്തു ജിഡിഎസ് ജീവനക്കാർക്ക് പെൻഷൻ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും നൽകുക. കലേഷ് ചന്ദ്ര കമ്മിറ്റിയുടെ അനുകൂല ശുപാർശകൾ നടപ്പിലാക്കുക.12,24,36 വർഷം പൂർത്തിയാകുമ്പോൾ സമയബന്ധിതമായി ഫിനാൻഷ്യൽ അപ്ഗ്രഡേഷൻ അനുവദിക്കുക.10.01.2016 മുതൽ ഡിപ്പാർട്ട്മെൻറ് ജീവനക്കാർക്ക് ആനുപാതികമായി ജി ഡി എസ് ന് സീനിയോറിറ്റി അനുസരിച്ച് വെയിറ്റേജ് നൽകി ടി ആർ സി എ നിശ്ചയിക്കുക. ജിഡിഎസ് ഗ്രാറ്റിവിറ്റി പരിധി 5 ലക്ഷം ആയി ഉയർത്തുക.

180 ദിവസത്തെ ആർജിത അവധി അനുവദിക്കുക. ജിഡിഎസ് ജീവനക്കാർക്കും അവരുടെ കുടുംബത്തിനും മെഡിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുക. ജിഡിഎസ് മെമ്പർഷിപ്പ് വെരിഫിക്കേഷൻ ഉടൻ നടത്തുക. സംഘടനയ്ക്ക് എല്ലാ ട്രേഡ് യൂണിയൻ അവകാശങ്ങളും അനുവദിക്കുക. അവകാശ പത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല പണിമുടക്ക് സംഘടിപ്പിച്ചിട്ടുള്ളത്.

സമരത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡിവിഷൻ സൂപ്രണ്ട് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ പുരോഗമന കലാ സാഹിത്യ സംഘം ഏരിയ സെക്രട്ടറി കെ പി ജോർജ് ഉദ്ഘാടനം ചെയ്തു. AlPEU എം ടി എസ് ആൻഡ് പോസ്റ്റുമാൻ യൂണിയൻ ഡിവിഷണൽ പ്രസിഡൻറ് ഷാജു പി ഡീ അധ്യക്ഷത വഹിച്ചു. രാജീവൻ പി കെ, വാസു ഒ എസ്, ടി എസ് ശ്രീജ, ഉണ്ണികൃഷ്ണൻ പി, അഖിൽ എം ജി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. വൈശാഖ് വിൽസൺ ചടങ്ങിൽ സ്വാഗതം പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page