കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണദിനം കേരള കലാമണ്ഡലത്തിന്‍റെ സംയുക്താഭിമുഖ്യത്തിൽ നിളാ ക്യാമ്പസ്സിലും ഇരിങ്ങാലക്കുടയിലുമായി സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുടയിൽ ഒക്ടോബർ 8ന് അന്തർദ്ദേശീയ കഥകളിസംഗീതമത്സരവും, ഒക്ടോബർ 9ന് പദ്മശ്രീ കലാമണ്ഡലം ഗോപിയാശാന്റെ വേഷത്തോടെ കലാമണ്ഡലം അവതരിപ്പിക്കുന്ന മേജർസെറ്റ് കഥകളി, സംഗീതാർച്ചന, സ്മാരകപ്രഭാഷണം, അനുസ്മരണസമ്മേളനം എന്നിവയും നടത്തും


ഇരിങ്ങാലക്കുട : കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണദിനാചരണക്കമ്മിറ്റിയും ഇരിങ്ങാലക്കുട ഡോക്ടർ കെ. എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബും ചേർന്ന് നടത്തിവരുന്ന ദിനാചരണം, ഈവർഷംമുതൽ, കുറുപ്പാശാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത കേരള കലാമണ്ഡലത്തിന്റെകൂടി സംയുക്തസഹകരണത്തോടെ സെമിനാർ, കഥകളിസംഗീതമത്സരം, ഗുരുപൂജ, സംഗീതാർച്ചന, അനുസ്മരണസമ്മേളനം, കഥകളി എന്നിവയെല്ലാം ഉൾപ്പെടുത്തി അതിവിപുലമായ രീതിയിൽ കേരള കലാമണ്ഡലത്തിലും ഇരിഞ്ഞാലക്കുടയിലുമായി സംഘടിപ്പിക്കും.

കഥകളിസംഗീത പ്രതിഭയായൊരുന്ന കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് കളിയരങ്ങിൽ അവസാനമായി പാടിയത് 1987 ഒക്ടോബർ 9നാണ്. 1988 മാർച്ച് നാലിന് അദ്ദേഹം നിര്യാതനാവുകയും ചെയ്തു. ആ വർഷംമുതൽ കഴിഞ്ഞ 35 വർഷമായി അഭംഗുരം അദ്ദേഹം അവസാനമായി അരങ്ങിൽ പാടിയ ഒക്ടോബർ ഒമ്പത് അദ്ദേഹത്തിന്റെ അനുസ്മരണദിനമായി ഇരിങ്ങാലക്കുടയിൽ ആചരിച്ചുവരുന്നുണ്ട്.

കേരള കലാമണ്ഡലത്തിന്റെ ഭരണസമതി അംഗമായ പദ്മശ്രീ കലാമണ്ഡലം ഗോപിയാശാന്റെ നിർദ്ദേശപ്രകാരം പ്രസ്തുത പരിപാടി വിപുലീകരിക്കുന്നതിന് സെപ്തംബർ 12ന് കലാമണ്ഡലത്തിൽ നടന്ന യോഗത്തിൽ ഭരണസമതി അംഗങ്ങളായ പദ്മശ്രീ ഡോ. കലാമണ്ഡലം ഗോപി, കെ ബി രാജ് ആനന്ദ്, റജിസ്ട്രാർ ഡോക്ടർ പി രാജേഷ് കുമാർ, കലാമണ്ഡലം സംഗീതവിഭാഗം മേധാവി കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണദിനാചരണക്കമ്മിറ്റി സെക്രട്ടറി പാലനാട് ദിവാകരൻ, ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡണ്ട് അനിയൻ മംഗലശ്ശേരി, സെക്രട്ടറി രമേശൻ നമ്പീശൻ എന്നിവർ പങ്കെടുത്തു.

കലാമണ്ഡലം വൈസ് ചാൻസിലർ, റജിസ്ട്രാർ, കലാമണ്ഡലം ഭരണസമിതി അംഗങ്ങൾ എന്നിവരോടൊപ്പം കലാസാംസ്കാരികരാഷ്ട്രീയരംഗത്തെ പ്രമുഖരെക്കൂടി ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റി രൂപീകരിക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.

രണ്ടുഘട്ടങ്ങളായി നടത്തുന്ന പരിപാടിയിൽ സെപ്റ്റംബർ 27ന് കേരള കലാമണ്ഡലത്തിലെ നിളാ ക്യാമ്പസിൽ “കഥകളി സംഗീതത്തിൽ കലാമണ്ഡലം വഴികൾ” എന്ന വിഷയത്തെ ആസ്പദമാക്കി ഒരുക്കുന്ന സെമിനാറിന് കഥകളിസംഗീതാചാര്യൻ കലാമണ്ഡലം മടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി തിരിതെളിയിക്കും.

കലാമണ്ഡലം മോഹനകൃഷ്ണൻ, കലാമണ്ഡലം ബാബു നമ്പൂതിരി, അത്തിപ്പറ്റ രവി എന്നിവർ പ്രബന്ധാവതരണം നടത്തും. മനോജ് കൃഷ്ണ മോഡറേറ്ററാകും. എല്ലാ കഥകളിസ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും, കഥകളിസംഗീതം അഭ്യസിക്കുന്ന മറ്റ് വിദ്യാർത്ഥികൾക്കും, ആസ്വാദകർക്കും ഈ സെമിനാറിൽ പങ്കെടുക്കുവാൻ അവസരം നല്കും. താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി ഒക്ടോബർ ഒമ്പത് സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.

ഇരിങ്ങാലക്കുടയിൽ ഒക്ടോബർ 8ന് അന്തർദ്ദേശീയ കഥകളിസംഗീതമത്സരവും, ഒക്ടോബർ 9ന് പദ്മശ്രീ കലാമണ്ഡലം ഗോപിയാശാന്റെ വേഷത്തോടെ കലാമണ്ഡലം അവതരിപ്പിക്കുന്ന മേജർസെറ്റ് കഥകളി, സംഗീതാർച്ചന, സ്മാരകപ്രഭാഷണം, അനുസ്മരണസമ്മേളനം എന്നിവയും നടത്തും.

ഒരു കലാകാരന്റെ സ്മരണയ്ക്കായി ഏതെങ്കിലുമൊരു സംഘടന മുപ്പത്തഞ്ചുവർഷമായി മുടക്കമില്ലാതെ അനുസ്മരണദിനാചരണവും, കഥകളിസംഗീതമത്സരവും നടത്തുന്നത് രാജ്യത്തുതന്നെ മറ്റൊന്നില്ല. കഥകളിസംഗീതരംഗത്തെ പ്രമുഖരായ കലാമണ്ഡലം വിനോദ് , കലാനിലയം രാജീവൻ, വേങ്ങേരി നാരായണൻ, ദീപ പാലനാട്, മീര രാംമോഹൻ തുടങ്ങി അനവധി ഗായകർ ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്മാരക കഥകളിസംഗീതമത്സരത്തിൽ വിജയിച്ചുവന്നിട്ടുള്ളവരാണെന്നുള്ളതും ഇതിന്റെ മാറ്റുകൂട്ടുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..