നടവരമ്പ് : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിന്‍റെ സ്വന്തമായുള്ള ഒന്നര ഏക്കർ പാടത്തു ഞാറു നടീൽ നടത്തി. കാർഷിക ക്ലബ്ബ്, ഹയർ സെക്കന്ററി, വൊക്കേഷണൽഹയർ സെക്കന്റ്റി വിഭാഗം, എൻ.എസ്.എസ്, യൂണിറ്റുകൾ, ഹയർ സെക്കന്ററി ഗൈഡ്സ് യൂണിറ്റ്, എസ്.പി.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നെൽകൃഷി നടത്തിയത്.
കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിനും കാർഷിക പ്രവർത്തനങ്ങളിൽ താല്പര്യം ഉണ്ടാക്കുന്നതിനും വേണ്ടി അധ്യാപകരുടെയും പി.ടി.എയുടെയും സഹകരണത്തോടെ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെയാണ് നെൽകൃഷി നടത്തുന്നത്.
മട്ടത്രിവേണി ഇനത്തിൽപെട്ട നെൽവിത്തിന്‍റെ ഞാറാണ് ഈ വർഷം ഉപയോഗിച്ചിരിക്കുന്നത്. കാർഷിക പരിപാലനത്തിനുള്ള മാർഗ നിർദേശങ്ങൾ നടവരമ്പ് സീഡ് ഫാമിലെ ഉദ്യോഗസ്ഥനായ സുനികുമാർ കുട്ടികൾക് നൽകി വരുന്നു
ഞാറു നടീൽവെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഗീതാഞ്ജലി ബിജു, പ്രിൻസിപ്പാൾ എം.കെ പ്രീതി , എച്ച്.എം ബിന്ദു .ഒ. ആർ, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ ബസന്ത് പി.എസ്. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മാരായ ഡോ. സുമ എസ് ഷമീർ എസ് , ഗൈഡ് ക്യാപ്റ്റൻ സ്വപ്ന, ഷീബ ജയചന്ദ്രൻ, ബിജി എന്നിവർ പങ്കെടുത്തു. കാർഷിക ക്ലബ്ബ് കോർഡിനേറ്റർ ഷക്കീല. സി.ബി. പരിപാടിക്ക് നേതൃത്വം നൽകി.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O