കാലവർഷമഴയിലുണ്ടായ കുറവ് കോൾ മേഖലയിലെ കൃഷിയെ ബാധിക്കാതിരിക്കാൻ താമരവളയം, കോന്തിപുലം തടയണകൾ സമയബന്ധിതമായി കെട്ടണമെന്ന് പാടശേഖരഭാരവാഹികളുടെ യോഗത്തിൽ ആവശ്യം

കരുവന്നൂർ : കാലവർഷമഴയിലുണ്ടായ കുറവിനെ തുടർന്ന് ഡാമുകളിൽ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിൽ കോൾ മേഖലയിലെ കൃഷിരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതിനായി ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ പാടശേഖരഭാരവാഹികളുടെ യോഗം കരുവന്നൂർ പ്രിയദർശിനി ഹാളിൽ ചേർന്നു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ . സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.

ജില്ലാ കളക്ടറുടെ ഉത്തരവിൽ പരാമർശിക്കുന്ന പ്രകാരം കൃഷി ആരംഭിക്കുന്നതിന് യോഗത്തിൽ നിർദ്ദേശം നൽകി. ചിമ്മിനി ഡാമിൽ 31.5%മാത്രം ജലം ലഭ്യമായ സാഹചര്യമാണ് ഉള്ളത്. ലഭ്യമായ ജലം സൂക്ഷ്മമായി വിനിയോഗിച്ചാൽ മാത്രമേ കൃഷി പൂർത്തീകരിക്കും വരെ ജലം ലഭ്യമാകൂ. ഈ സാഹചര്യത്തിൽ കൃഷിയിൽ വിതയ്ക്കൽ രീതിയും അനുവർത്തിക്കുന്നതിനും, ഹ്രസ്വകാല വിത്തിനങ്ങളുടെ ഉപയോഗത്തിനു നിർദ്ദേശം നൽകി.

താമരവളയം, കോന്തിപുലം തടയണകൾ സമയബന്ധിതമായി കെട്ടേണ്ടതാണെന്നു കാര്യക്ഷമമായ ജലസേചനസംവിധാനം നടത്തണമെന്നും വിത്ത്, കുമ്മായം എന്നിവ ലഭ്യമാക്കണമെന്നും കർഷകപ്രതിനിധികൾ ആവശ്യപ്പെട്ടു. നഗരസഭ പരിധിയിൽ 21 പാടശേഖരങ്ങളിലായി ഏകദേശം 550ഹെ നെല്കൃഷിയാണ് ഉള്ളത്.

യോഗത്തിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ, ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ, ജലസേചനവകുപ്പ് അസിസ്റ്റന്റ് എൻജിനീയർ, പൊറത്തിശ്ശേരി കൃഷി ഓഫീസർ, ഇരിങ്ങാലക്കുട കൃഷിഭവൻ ഫീൽഡ് ഓഫീസർ, വാർഡ് കൗണ്സിലർ, പാടശേഖരഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

continue reading below...

continue reading below..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page