അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ട് വൈകുന്നതിനാൽ കാലപ്പഴക്കമുള്ള ജലവിതരണ പൈപ്പുകൾ പൊട്ടുന്നത് തുടർക്കഥയാകുന്നു

ഇരിങ്ങാലക്കുട : കാലപ്പഴക്കമുള്ള ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റോഡിന് സമീപം ഗർത്തം രൂപപ്പെട്ടു. ഇരിങ്ങാലക്കുടയുടെ വിവിധ പ്രദേശങ്ങളിലേക്കായി ജലമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയിരിക്കുന്നത്. കാലപ്പഴക്കമുള്ള എസി പൈപ്പുകൾ ആയതിനാൽ ആണ് ഇടയ്ക്കിടെ പൊട്ടുന്നതെന്നും പുതിയത് സ്ഥാപിക്കാനായി ഫണ്ട് ലഭിക്കാത്തതുകൊണ്ടുമാണ് ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ വൈകുന്നതെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

പൈപ്പ് പൊട്ടിയതിന്റെ വിശദീകരണത്തിനായി ഇരിങ്ങാലക്കുട ലൈവ് പ്രതിനിധികൾ അതോറിറ്റി സമീപിച്ചപ്പോഴാണ് മാത്രമാണ് പൈപ്പ് പൊട്ടിയ വിവരം അധികൃതർ അറിയുന്നത്. ജലവിതരണം ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ആയതിനാൽ അടുത്ത ജലവിതരണം ദിവസം തന്നെ ലീക്ക് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പുതിയ ജലവിതരണ പദ്ധതിയുടെ ഭാഗമായി മുരിയാട്- വേളൂക്കര- ഇരിങ്ങാലക്കുട പ്രദേശത്തേക്ക് വെള്ളം എത്തിക്കുന്നതിനായി കുഴിച്ച ഇടങ്ങളിലെ എസി പൈപ്പുകൾ ഇതിനു മുൻപും പൊട്ടിയിട്ടുണ്ട്. പൈപ്പുകൾ ഇടുന്നതിനായി മാസങ്ങൾക്ക് മുൻപ് നല്ല രീതിയിൽ കിടന്ന റോഡുകൾ കുഴിച്ചത് ഇതുവരെ പൂർവ സ്ഥിതിയിലേക്ക് ആകാത്തതും തുടർച്ചേയുള്ള പൈപ്പുകളുടെ പൊട്ടലും സമീപവാസികളെ ആശങ്കയിലാക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page