ജുലായ് 4,5 തിയ്യതികളിൽ സെന്റ് ജോസഫ്‌സ് കോളേജിന് സമീപമുള്ള കൃഷിഭവൻ പരിസരത്ത് ഞാറ്റുവേല ചന്ത
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുനിസിപ്പൽ കൃഷിഭവന്‍റെ ആഭിമുഖ്യത്തിൽ ജുലായ് 4,5 തിയ്യതികളിൽ സെന്റ് ജോസഫ്‌സ് കോളേജിന് സമീപമുള്ള കൃഷിഭവൻ പരിസരത്ത് ഞാറ്റുവേല ചന്ത നടത്തുന്നു. ജൂലായ് 4 ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജസഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.
ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാ കർഷകർക്കും പച്ചക്കറി വിത്ത് പാക്കറ്റ്, ഹൈബ്രിഡ് പച്ചക്കറി തൈകൾ (തക്കാളി, മുളക്, വഴുതിന, വെണ്ട, പയർ ) സൗജന്യമായി വിതരണം ചെയ്യുന്നു.
നല്ലയിനം തെങ്ങിൽ തൈകൾ (DxT, WCT , Dwarf ഇനത്തിൽപ്പെട്ടവ) 50 ശതമാനം സബ്സിഡിയോടുകൂടി വിൽപനയ്ക്ക് ലഭ്യമാണ്.
ഹൈബ്രിഡ് പച്ചക്കറി തൈകൾ, തെങ്ങിൻ തൈകൾ ആവശ്യമുള്ളവർ നികുതി രശീതി കോപ്പി കൊണ്ട് വരണം.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O