ഇരിങ്ങാലക്കുട : കർഷകദിനാഘോഷത്തിൻറെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽ നിന്നും മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നു. താഴെപറയുന്ന വിഭാഗങ്ങളിൽ മികച്ച കർഷകരെ കർഷകദിനത്തിൽ അവാർഡ് നൽകി ആദരിക്കുന്നു. ഇതിലേക്കായി ഓഗസ്റ്റ് 5 നു മുമ്പായി പൂരിപ്പിച്ച അപേക്ഷകൾ പൊറത്തിശ്ശേരി കൃഷിഭവനിലോ അല്ലെങ്കിൽ ഇരിങ്ങാലക്കുട കൃഷിഭവനിലോ നൽകാം അറിയിപ്പിൽ പറയുന്നു.
1. മികച്ച നെൽകർഷകൻ / കർഷക
2. മികച്ച ജൈവകർഷകൻ / കർഷക
3 മികച്ച വനിത കർഷക
4. മികച്ച SC കർഷകൻ / കർഷക
5. മികച്ച ക്ഷീരകർഷകൻ / കർഷക
6. മികച്ച കർഷക വിദ്യാർത്ഥി /വിദ്യാർത്ഥിനി
7. മികച്ച അടുക്കളതോട്ടം/മട്ടുപ്പാവ് കൃഷി
8. മികച്ച വാഴകർഷകൻ
9. മികച്ച ജാതി കർഷകൻ
10.നഗരസഭയിലെ മുതിർന്ന കർഷകൻ /കർഷക
അപേക്ഷ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ അപേക്ഷാ ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അപേക്ഷ ഫോമിന്റെ മാതൃക ചുവടെ ചേർത്തിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷകൾ കൃഷിഭവനിൽ സമർപ്പിക്കേണ്ട അവസാന തീയ്യതി 2023 ഓഗസ്റ്റ് 5.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com