ഇരിങ്ങാലക്കുട : സ്ക്കൂളിൽ ഔഷധസസ്യത്തോട്ട മൊരുക്കി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വോളന്റിയേഴ്സ്. ദേശീയ ആയുർവേദ ദിനത്തിന്റെ ഭാഗമായി ആയുർവേദത്തിന്റെ പ്രാധാന്യം കൂടുതൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഔഷധസസ്യത്തോട്ടം കുട്ടികൾ നിർമ്മിച്ചത്.
തങ്ങളുടെ വീടുകളിൽ നിന്നും ശേഖരിച്ച കറ്റാർവാഴ, ആര്യവേപ്പ്, കറിവേപ്പ്, പനിക്കൂർക്ക, ചെറുള, കുടവൻ, തുളസി, മുക്കുറ്റി, കൂവളം, കസ്തൂരി മഞ്ഞൾ തുടങ്ങി പത്തോളം ഇനം ഔഷധ സസ്യങ്ങൾ വോളന്റിയേഴ്സ് സ്ക്കൂളിലെ ഔഷധ സസ്യ തോട്ടത്തിൽ നട്ടു.
പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, എൻഎസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ, അദ്ധ്യാപകരായ നിസ ,സുരേഖ , സന്തോഷ്, സജീവ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com