ഇരിങ്ങാലക്കുട : ഒരു കോടി അറുപത്തിരണ്ട് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പടിയൂർ ഗ്രാമ പഞ്ചായത്തിലെ പുളിക്കലചിറ പാലത്തിന്റെ പ്രവർത്തികൾക്കായി സാങ്കേതികാനുമതി ഉത്തരവും ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എം.എൽ.എയുമായ ഡോ ആർ ബിന്ദു അറിയിച്ചു.
പൊതുമരാമത്തു വകുപ്പിന്റെ മുൻകയ്യിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പടിയൂർ – പൂമംഗലം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും പാലം നിലവിൽ വരുന്നതോടെ നാലമ്പല തീർത്ഥാടകരുൾപ്പെടെയുള്ള യാത്രക്കാർക്ക് യാത്ര വളരെ എളുപ്പമായിരിക്കുമെന്നും മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com