ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗവും നെസ്റ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫൈബർ ഒപ്റ്റിക് ടെക്നോളജിയുമായി ധാരണാപത്രം ഒപ്പിട്ടു. ഫൈബർ ഒപ്റ്റിക്സ് സാങ്കേതിക വിദ്യയിൽ പരിശീലനം, ജോയിൻ്റ് പ്രോജക്ടുകൾ, ശില്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കാൻ ധാരണാപത്രം ലക്ഷ്യമിടുന്നു.
ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിന് വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ യും നെസ്റ്റിനു വേണ്ടി സീനിയർ ജനറൽ മാനേജർ ടി എൻ രഘുനാഥ് എന്നിവരാണ് ധാരണാപത്രം ഒപ്പിട്ടത്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങൾക്ക് ധാരണാപത്രം പ്രയോജനം ചെയ്യുമെന്ന് ഫാ. ജോൺ പാലിയേക്കര സി എം ഐ അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, അക്കാദമിക് ഡയറക്ടർ ഡോ. മനോജ് ജോർജ്, നെസ്റ്റ് സ്റ്റുഡൻ്റ് കൗൺസിലർ ആർ രശ്മി ദേവി, അധ്യാപകരായ ഡോ. കാരൻ ബാബു, ഡോ. എ എൻ രവിശങ്കർ, റോഷൻ ഡേവിഡ്, കാതറിൻ ജെ നേരേവീട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com