ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിരമിക്കുന്ന പ്രധാനാധ്യാപകർക്ക് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിരമിക്കുന്ന പ്രധാനാധ്യാപകർക്കുള്ള യാത്രയയപ്പു യോഗം നഗരസഭ ചെയർ പേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എം.സി നിഷ അദ്ധ്യക്ഷം വഹിച്ചു.

ഡയറ്റ് ഫാക്കൽറ്റി എം.ആർ സനോജ് , BPC മാരായ കെ.ആർ സത്യപാലൻ,ഗോഡ്‌വിൻ റോഡ്രിഗ്സ്, വി.ബി സിന്ധു ,ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളായ പി.ബി അസീന, സുനജ എം.കെ, സർവീസിൽ നിന്ന് വിരമിക്കുന്ന പി. വേണുഗോപാലൻ , സന്തോഷ് ബാബു എൻ.എസ്, സി. ക്രിസ്റ്റീൻ ജോസ്, ജോളി വർഗീസ്, ലിനി.എം.ബി, ലീന സി.എൽ തുടങ്ങിയവർ സംസാരിച്ചു.

കൺവീനർ സിന്ധു മേനോൻ സ്വാഗതവും ജോയിൻറ് കൺവീനർ റീന. കെ. ഐ നന്ദിയും പറഞ്ഞു

continue reading below...

continue reading below..

You cannot copy content of this page