മന്നത്ത് പത്മനാഭന്റെ 54-ാമത് സമാധിദിനം മുകുന്ദപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ആസ്ഥാനത്ത് ആചരിച്ചു

ഇരിങ്ങാലക്കുട : സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 54-ാമത് സമാധിദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ എൻ.എസ്.എസ്. മുകുന്ദപുരം താലൂക്ക് യൂണിയൻ ആസ്ഥാനത്ത്ആചരിച്ചു. പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ആചാര്യൻ്റെ ഛായാചിത്രത്തിനു മുൻപിൽ രാവിലെ ആറുമണിക്ക് യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ ഭദ്രദീപം കൊളുത്തി. സമാധിസമയമായ പതിനൊന്നു നാല്പത്തഞ്ചുവരെ അംഗങ്ങൾ ഉപവാസം അനുഷ്ഠിച്ചു.

തുടർന്ന് പുഷ്പാർച്ചനയും ഭക്തിഗാനലാപനവും സമൂഹപ്രാർത്ഥനയും നടന്നു. തുടർന്ന് 11.45 ന് ഉപവാസം അവസാനിപ്പിയ്ക്കുന്നതിന് മുൻപായി നായർ സർവീസ് സൊസൈറ്റി രൂപം കൊണ്ട സമയത്ത് സമുദായാചാര്യനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ യൂണിയൻ പ്രസിഡന്റ് അഡ്വ. ഡി. ശങ്കരൻകുട്ടി ചൊല്ലിക്കൊടുക്കുകയും എല്ലാവരും അതേറ്റു ചൊല്ലുകയും ചെയ്തു.

ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ്, യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ, വൈസ് പ്രസിഡൻ്റ് പി.ആർ. അജിത്കുമാർ, കമ്മിറ്റി അംഗങ്ങളായ ആർ. ബാലകൃഷ്ണൻ, കെ. ശേഖരൻ, നന്ദൻ പറമ്പത്ത്, സുനിൽ കെ. മേനോൻ, സി. വിജയൻ, ബിന്ദു ജി. മേനോൻ , രമാ കൃഷ്ണമൂർത്തി, കെ. രമേശ്കുമാർ , രാജഗോപാൽ കുറുമാത്ത്, പ്രതിനിധി സഭാoഗങ്ങൾ, വനിതാ യൂണിയൻ ഭാരവാഹികളായ ചന്ദ്രിക സുരേഷ്, ജയന്തി രാഘവൻ, രമ ശിവൻ, മായ നന്ദകുമാർ, സ്മിത ജയകുമാർ, ശ്യാമള രാമചന്ദ്രൻ, ശ്രീദേവി മേനോൻ, യൂണിയൻ ഇലക്ട്രറൽറോൾ പ്രതിനിധി ശ്രീകുമാർ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, വിവിധ കരയോഗ പ്രവർത്തർ എന്നിവർ സംബന്ധിച്ചു.

You cannot copy content of this page