നടനകൈരളിയിൽ നവരസോത്സവം

ഇരിങ്ങാലക്കുട : വേണുജിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നടനകൈരളി സംഘടിപ്പിക്കുന്ന 108-ാമത് നവരസസാധന ശിൽപ്പാലയുടെ സമാപനത്തോടനുബന്ധിച്ച് ഫെബ്രുവരി 27-ന് വൈകുന്നേരം 6 മണിക്ക് നടനകൈരളിയിൽ ‘നവരസോത്സവം’ എന്ന പരിപാടി അവതരിപ്പിക്കുന്നു.

ഇൻഡ്യയുടെ നാനാഭാഗത്തു നിന്നും എത്തിയിട്ടുള്ള യുവപ്രതിഭകൾ അവരുടെ സ്വന്തം പരിപാടികളാണ് അവതരിപ്പിക്കുക. മാനസ ജയന്തി (ഹൈദരാബാദ്), ദിവ്യത യഗ്സൈനി (ഉത്തർപ്രദേശ്), ശ്രീമല്ലി, ആർത്തി എച്ച്. (ചെന്നൈ), പ്രേക്ഷാ ഗുപ്ത്‌ത് (ലഖ്നൗ), ആവണി ജയദേവൻ (കേരളം) എന്നിവർ ഭരത നാട്യവും, സെനോബിയ (മുബൈ) ‘വാക്കും ചലനവും’ എന്ന സമകാലിക നൃത്തപ്രകടനവും അവതരിപ്പിക്കും. ചലച്ചിത്ര രംഗത്തെ യുവപ്രതിഭകളായ ഗൗരവ് തുക്ക്റാൽ, ആകാശ് സിംഗൽ (മുംബൈ), ആദിത്യ രാവത് (ഡൽഹി), ശുഭ് യാദവ് (ഉത്തർപ്രദേശ്), എന്നിവർ ഏകാഹാര്യ അഭിനയ ഭാഗങ്ങളാണ് അവതരിപ്പിക്കുക.

You cannot copy content of this page