ക്രൈസ്റ്റ് ടേബിൾ ടെന്നീസ് അക്കാദമിയുടെ ഉദ്ഘാടനവും സംസ്ഥാന ദേശീയ താരങ്ങളെ ആദരിക്കലും ശനിയാഴ്ച

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ഗോസിമാർ ടേബിൾ ടെന്നീസ് അക്കാഡമിയുടെ ഉദ്ഘാടനവും സംസ്ഥാന ദേശീയ താരങ്ങളെ ആദരിക്കലും ഏപ്രിൽ 29 ശനിയാഴ്ച രാവിലെ 10 മണിക്ക് ക്രൈസ്റ്റ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. കേരള ടേബിൾ ടെന്നീസ് അസോസിയേഷൻ രക്ഷാധികാരി പി. കെ വെങ്കിടരാമൻ ഉദ്ഘാടനം ചെയ്യും. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാദർ ജോയ് പീനിക്കാപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും

continue reading below...

continue reading below..


കേരള ടേബിൾ ടെന്നീസ് അസോസിയേഷൻ ട്രെഷറർ ജോസഫ് ചാക്കോ, കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് എച്ച് ഓ ഡി ഡോ. ബിന്റു ടി കല്യാൺ, കോളേജ് പി ആർ ഓ ഫാദർ സിബി ഫ്രാൻസിസ്, കോർഡിനേറ്റർ ഡോ. സെബാസ്റ്റ്യൻ മാത്യു, അസിസ്റ്റന്റ് പ്രൊഫസർ നിധിൻ എം എൻ എന്നിവർ ചടങ്ങിൽ സാന്നിധ്യം വഹിക്കും.


അന്നേ ദിവസം സെക്കൻഡ് ബാച്ചിലേക്കുള്ള കുട്ടികൾക്കുള്ള അഡ്മിഷനും ഉണ്ടായിരിക്കുന്നതാണ്. 4 വയസു മുതൽ 12 വയസു വരെയുള്ള കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9995708159,9946821559

You cannot copy content of this page