കെ.എൽ.എഫ് നിർമ്മൽ, കൊക്കോനാട് വെളിച്ചെണ്ണയുടെ രജിസ്റ്റേർഡ് ട്രേഡ് മാർക്കുകളും, ലോഗോകളും പതിപ്പിച്ച് സമാനമായ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തരുതെന്ന് കോടതി ഉത്തരവ്

ഇരിങ്ങാലക്കുട : നിർമ്മൽ ഇൻഡസ്ട്രീസ് എന്ന കമ്പനി നിർമ്മിച്ചു വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് സമാനമായ വെളിച്ചെണ്ണയും മറ്റു ഭക്ഷ്യ എണ്ണകളും മുതലായ ഉൽപ്പന്നങ്ങളും സമാനമായ രീതിയിലും നിറത്തിലും മറ്റും തെറ്റിദ്ധരിപ്പിക്കും വിധം പായ്ക്ക് ചെയ്തും, ലേബൽ പതിപ്പിച്ചും, വാദി കമ്പനിയുടെ രജിസ്റ്റേഡ് ട്രേഡ് മാര്‍ക്കുകൾ പതിപ്പിച്ചും എതിർകക്ഷിയോ, ഏജന്റുമാരോ, മൊത്തചില്ലറ വിൽപ്പനക്കാരോ, കച്ചവടക്കാരോ സ്റ്റോക്ക് ചെയ്യുകയോ പ്രദർശിപ്പിക്കുകയോ വിതരണം ചെയ്യുകയോ വിൽപ്പന നടത്തുകയോ മറ്റു യാതൊന്നും ചെയ്തു പോകരുതെന്ന് വിലക്കിയും നിരോധിച്ചും എറണാകുളം അഡീഷണൽ ജില്ലാ ജഡ്ജി സി കെ മോഹൻദാസ് ഉത്തരവായി.


കെ.എൽ.എഫ് നിർമ്മൽ, കെ.എൽ.എഫ് കൊക്കോനാട് എന്നീ ബ്രാൻഡ് വെളിച്ചെണ്ണകളുടെ ഉൽപാദകരായ ഇരിങ്ങാലക്കുടയിലെ കെഎൽഎഫ് നിർമ്മൽ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ രജിസ്ട്രേറ്റ് ട്രേഡ് മാർക്കുകളും ലോഗോയും പതിപ്പിച്ച് അതേ കളറിലും വലുപ്പത്തിലും ആകൃതിയിലും പാക്ക് ചെയ്ത് അനുകരിച്ച് ലേബൽ ഉണ്ടാക്കി ട്രേഡ് മാർക്ക് നിയമങ്ങൾ ലംഘിച്ചു വിൽപ്പന നടത്തുന്നു എന്ന് ആരോപിച്ച് ഫയൽ ചെയ്ത കേസിലാണ് കാലടി ശ്രീമൂലനഗരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള ( ന്യൂ പെരിയാർ ഓയിൽ മിൽസ്) എന്ന് സ്വകാര്യ സ്ഥാപനത്തിന് എതിരെ എറണാകുളം ജില്ലാ കോടതി ഉത്തരവായത്.

വാദി കമ്പനിയുടെ രജിസ്ട്രേഡ് ട്രേഡ് മാർക്ക് സർട്ടിഫിക്കറ്റുകളും വാദി കമ്പനിയുടെ ഉത്പന്നങ്ങളുടെ ഫോട്ടോകളും പ്രതിസ്ഥാപനം അനുകരിക്കുന്ന ഉൽപന്നങ്ങളുടെ ഫോട്ടോകളും പരിശോധിച്ചു വാദം കേട്ടാണ് കോടതി ഉത്തരവ് പാസാക്കിയത്.


എതിർകക്ഷി സ്ഥാപനമായ ന്യൂ പെരിയാർ ഓയിൽ മിൽസ് പരിശോധിച്ച് റിപ്പോർട്ട് ബോധിപ്പിക്കാൻ കോടതി അഡ്വക്കേറ്റ് കമ്മീഷണറെ നിയമിക്കുകയും അഡ്വക്കേറ്റ് കമ്മീഷണർ കോടതി ഉത്തരവുപ്രകാരം എതിർ കക്ഷി സ്ഥാപനം പരിശോധിച്ച് സമാനമായ വാദി കമ്പനിയുടെ രജിസ്ട്രേഡ് ട്രേഡ് മാർക്കുകൾ പതിപ്പിച്ച ഉൽപ്പന്നങ്ങൾ കണ്ടെത്തുകയും ലേബലുകൾ ബന്തവസ്സിൽ എടുക്കുകയും ചെയ്തിട്ടുള്ളതാണ്.

എറണാകുളം ജില്ലാ കോടതിയുടെ നിർദ്ദേശാനുസരണം ആലുവ സബ് കോടതിയിൽ നിന്നും ഉദ്യോഗസ്ഥൻ എത്തി ഉത്തരം എതിർകക്ഷി കമ്പനിയെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. എതിർകക്ഷിയുടെ പ്രോപ്പറേറ്ററോട് ഡിസംബർ പന്ത്രണ്ടാം തീയതി കോടതിയിൽ ഹാജരാകാനും ഉത്തരവുണ്ട്. വാദി കമ്പനിക്ക് വേണ്ടി മുതിർന്ന അഭിഭാഷകനായ ക്ലീറ്റസ് തൊട്ടാപ്പിള്ളി, ടിസ്സി റോസ് കെ. ചെറിയാൻ, അഷിക ഷി എന്നിവർ ഹാജരായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page