കോൺഗ്രസ് മിഷൻ 24 ശില്പശാല വ്യാഴാഴ്ച നഗരസഭ ടൗൺ ഹാളിൽ

ഇരിങ്ങാലക്കുട : കോൺഗ്രസ് ബ്ളോക് കമ്മിറ്റിയുടെ മിഷൻ 24 ശില്പശാല വ്യാഴാഴ്ച രാജീവ് ഗാന്ധി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. ഉച്ചതിരിഞ്ഞ് 2.30 ന് ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്‌ഘാടനം ചെയ്യും.

ടി.എൻ പ്രതാപൻ എം.പി., കെ.പി.സി.സി നിർവഹകസമിതിയംഗം എം.പി. ജാക്സൺ എന്നിവർ പങ്കെടുക്കും. ബൂത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ശില്പശാലയിൽ പങ്കെടുക്കുകയെന്നു ബ്ളോക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് പറഞ്ഞു.

You cannot copy content of this page