ഇരിങ്ങാലക്കുട : ഗവൺമെന്‍റ് വൊക്കേഷണൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഗവൺമെന്‍റ് എൽ പി സ്കൂളിലെ കെ ജി സെക്ഷനിലെ കുട്ടികളുമായി ചേർന്ന് ശിശുദിനം ആഘോഷിച്ചു.
കെ.ജി സെക്ഷനിലെ കുട്ടികളും, വൊക്കേഷണൽ ഹയർ സെക്കൻഡറി ഗേൾസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് വളണ്ടിയേഴ്സും കലാപരിപാടികൾ അവതരിപ്പിച്ചു. കുരുന്നുകൾക്ക് മധുരപലഹാരങ്ങളും ചിത്രരചന പുസ്തകങ്ങളും വിതരണം ചെയ്തു.
പ്രിൻസിപ്പൽ ധന്യ കെ ആർ, എൻഎസ്എസ് പി ഒ റോസ്മിൻ മഞ്ഞളി, ജി.എൽ.പി.എസ് എച്ച്.എം അസീന പി.ബി, അധ്യാപിക ഷീജ, അധ്യാപിക ഡിനു എന്നിവർ സംസാരിച്ചു. ചാച്ചാജിയുടെ ഓർമകൾ വളണ്ടിയേഴ്സ് പങ്കു വെച്ചു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews