യംഗ് ഇന്നൊവേറ്റേഴ്സ് ക്ലബ്ബ് സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു

തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന നൈപുണ്യ വിടവ് ഇല്ലാതാക്കാൻ യംഗ് ഇന്നൊവേറ്റേഴ്സ് ക്ലബ്ബിലൂടെ സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന നൈപുണ്യ വിടവ് ഇല്ലാതാക്കാൻ യംഗ് ഇന്നൊവേറ്റേഴ്സ് ക്ലബ്ബിലൂടെ സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വിദ്യാഭ്യാസത്തിന്റെ സാമൂഹ്യമായ പരിപ്രേക്ഷമാണ് യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിലൂടെ മുന്നോട്ടുവെയ്ക്കുന്നത്. സമൂഹത്തിന് വേണ്ട സാങ്കേതിക വിദ്യ വികസിപ്പിക്കുക എന്നതാണ് വിദ്യാർത്ഥികളുടെ ചുമതല എന്നും മന്ത്രി കൂട്ടിച്ചേർത്തു.

യുവാക്കൾ മുന്നോട്ടുവെയ്ക്കുന്ന നൂതന ആശയങ്ങൾക്ക് ചിറക് നൽകുക എന്നതാണ് സർക്കാരിന്റെ പ്രഥമ ലക്ഷ്യം. പലവിധത്തിലുള്ള പദ്ധതികളിലൂടെ വിദ്യാർത്ഥികളെ തൊഴിലിലേക്ക് കൊണ്ടുപോകുന്നതിനും സംരംഭകത്വ താല്പര്യങ്ങളും പ്രോത്സാഹിപ്പിക്കാനും സർക്കാരിന് സാധിച്ചിട്ടുണ്ട്. നൈപുണ്യ വികസനത്തിന്‌ വലിയ സാധ്യത സർക്കാർ തുറന്നു വച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കണക്ട് കരിയർ ടു ക്യാമ്പസ്, ഇൻഡസ്ട്രി ഓൺ ക്യാമ്പസ് എന്നീ പദ്ധതികൾ വിജയകരമായി മുന്നോട്ടുപോകുന്നുണ്ട്.

നിരവധി നൂതന ആശയങ്ങൾ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾ കടന്നുവരുന്നു. അറിവിന്റെ മൂലധനം ഉപയോഗിച്ച് ജീവിത നിലവാരവും സമ്പദ്ഘടനവിപുലീകരണവും ഉയർത്തുന്നതിലൂടെ ആണ് കേരളത്തെ ഒരു നവവൈജ്ഞാനിക സമൂഹമാക്കി മാറ്റാൻ സാധിക്കൂ. നൂതന ആശയങ്ങൾ ഉൽപ്പന്നങ്ങളുടെയും പ്രക്രിയയുടെയും രൂപത്തിലേക്ക് പരാവർത്തനം ചെയ്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉല്പാദനത്തിന്റെ കേന്ദ്രങ്ങളായി തീരണമെന്നും മന്ത്രി പറഞ്ഞു.

സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ പഠനത്തോടൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമൂഹ്യ പ്രതിബദ്ധതയും തൊഴിൽ നൈപുണ്യവും ഉള്ള സമൂഹത്തെ വാർത്തെടുക്കുക എന്നീ ലക്ഷങ്ങളോടുകൂടി വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയ്ക്കുള്ള അവസരങ്ങളെ ശാക്തീകരിക്കുന്നതിനായാണ് കെ ഡിസ്ക് യങ് ഇന്നോവേറ്റീവ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിട്ടുള്ളത്. സാങ്കേതിക വിദ്യയുടെ നവീകരണം സമൂഹത്തിന്റെ ഉന്നമനത്തിന് എന്ന കാഴ്ചപ്പാടോടുകൂടി നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ സഹകരണം ഉറപ്പുവരുത്തുകയാണ് യങ് ഇന്നോവേറ്റീവ് പ്രോഗ്രാം ക്ലബ്ബ് രൂപീകരണ സംസ്ഥാനതല ഉദ്ഘാടനം.

സംസ്ഥാനത്തെ പോളിടെക്നിക് കോളജുകൾ, ടെക്നിക്കൽ ഹൈസ്കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളിൽ നൂതന ആശയ രൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിലെ പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടിയാണ് യങ് ഇന്നോവേറ്റേഴ്സ് ക്ലബ്.

വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ കണ്ടെത്താനും വികസിപ്പിക്കാനും പ്രകാശിപ്പിക്കാനും അന്തരീക്ഷം സൃഷ്ടിക്കുക, വിദ്യാർഥികളിൽ നവീന ചിന്തകൾക്ക് പ്രോത്സാഹനം നൽകുക, സാമൂഹിക പ്രതിബദ്ധത സൃഷ്ടിക്കുക, വിദ്യാർഥികൾക്ക് ഒരുമിച്ച് പ്രവർത്തിക്കുവാനും ആശയങ്ങൾ പങ്കുവയ്ക്കാനും ഇടമൊരുക്കുക, വിദ്യാർഥികളുടെ കഴിവുകൾ സാമൂഹിക പ്രശ്നങ്ങൾ എന്നിവ ടെക്നോളജി ഉപയോഗപ്പെടുത്തി പരിഹരിക്കുന്നതിന് പ്രാപ്തരാക്കുക, യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം ആയി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് സഹായങ്ങൾ നൽകുക, പോളിടെക്നിക്, ടെക്നിക്കൽ, ഹൈസ്കൂൾ വിദ്യാർത്ഥികൾ നൂതന ആശയ രൂപീകരണം വഴി സൃഷ്ടിക്കുന്ന ഉൽപ്പന്നങ്ങൾക്ക് പ്രദർശന സൗകര്യമൊരുക്കുക, ടെക്നിക്കൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുക എന്നിവയാണ് യങ് ഇന്നോവേറ്റേഴ്സ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ.

ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന ചടങ്ങിൽ പോളിടെക്നിക് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. രാമചന്ദ്രൻ എം അധ്യക്ഷത വഹിച്ചു. യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം ആന്റ് കെ ഡിസ്ക് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ബിജു പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം കോഡിനേറ്റർ ഡിടിഇ ജയൻ പി വിജയൻ, എസ് ഐ ടി ടി ടി ആർ ഇൻ ചാർജ് ജോയിന്റ് ഡയറക്ടർ ഗീതാദേവി ആർ, സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോ. അൻസാർ ആർ എൻ, എം ടിഐ പ്രിൻസിപ്പാൾ മിനിമോൾ, ഡിടിഇ പ്ലേസ്മെന്റ് സെൽ കോഡിനേറ്റർ വേണുഗോപാലൻ കെ, യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം ടെക്നിക്കൽ ഓഫീസർ പ്രസൂൺ മംഗലത്ത് തുടങ്ങിയവർ പങ്കെടുത്തു.

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page